സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

അഹമ്മദാബാദിലെ ധോലേരയിലുള്ള പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 14 JUN 2022 4:17PM by PIB Thiruvananthpuram

ഗുജറാത്തിൽ  ധോലേരയിലെ ന്യൂ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ  ഒന്നാം ഘട്ടം 1305 കോടികോടി രൂപ ചെലവിൽ വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകി.  48 മാസത്തിനുള്ളിൽ നിർമ്മാണം   പൂർത്തിയാക്കും.


എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ  ഗുജറാത്ത് ഗവൺമെന്റ് , നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്  എന്നിവ ഉൾപ്പെടുന്ന സംയുക്ത സംരംഭമായ ധോലേര ഇന്റർനാഷണൽ എയർപോർട്ട് കമ്പനി ലിമിറ്റഡ് (ഡിഐഎസിഎൽ) ആണ്  എന്ന  51:33:16 അനുപാതത്തിൽ പദ്ധതി നടപ്പാക്കുന്നത്. 


ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് മേഖലയിൽ  (ഡിഎസ്ഐആർ) നിന്ന് പാസഞ്ചർ, കാർഗോ ട്രാഫിക് നടത്താൻ  ധോലേര വിമാനത്താവളം ലക്ഷ്യമിടുന്നു, ഇത് വ്യാവസായിക മേഖലയ്ക്ക് സേവനം നൽകുന്ന ഒരു പ്രധാന കാർഗോ ഹബ്ബായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിമാനത്താവളം സമീപ പ്രദേശത്തെ പരിപാലിക്കുകയും അഹമ്മദാബാദിലേക്കുള്ള രണ്ടാമത്തെ വിമാനത്താവളമായി പ്രവർത്തിക്കുകയും ചെയ്യും.

അഹമ്മദാബാദിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ധോലേരയിലെ പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട്. 2025-26 വർഷം മുതൽ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്, പ്രാരംഭ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 3 ലക്ഷം ആയിരിക്കും.  20 വർഷത്തിനുള്ളിൽ ഇത്  23 ലക്ഷമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. വാർഷിക ചരക്ക് ഗതാഗതം 2025-26 വർഷം മുതൽ 20,000 ടണ്ണായിരിക്കുമെന്ന്  കണക്കാക്കുന്നു, ഇത് 20 വർഷത്തിനുള്ളിൽ 2,73,000 ടണ്ണായി വർദ്ധിക്കും.

 

-ND-


(Release ID: 1833847) Visitor Counter : 179