മന്ത്രിസഭ
azadi ka amrit mahotsav

ആരോഗ്യമേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JUN 2022 4:44PM by PIB Thiruvananthpuram

ഇന്ത്യയിലെ ബയോടെക്‌നോളജി വകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും അമേരിക്കയിലെ ഇന്റർനാഷണൽ എയ്ഡ്‌സ് വാക്‌സിൻ ഇനിഷ്യേറ്റീവും  തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര  മന്ത്രിസഭായോഗം അംഗീകാരം നൽകി. എച്ച്ഐവി, ടിബി, കോവിഡ്-19 എന്നിവയും മറ്റ് ഉയർന്നുവരുന്ന പകർച്ചവ്യാധികളും അവഗണിക്കപ്പെട്ട രോഗങ്ങളും തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നൂതന ബയോമെഡിക്കൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതു സംബന്ധിച്ചുള്ളതാണ് ധാരണാപത്രം. 

പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഈ ധാരണാപത്രം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും.

-ND-


(Release ID: 1832257) Visitor Counter : 157