വിദ്യാഭ്യാസ മന്ത്രാലയം
സ്കൂൾ വിദ്യാഭ്യാസ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടന പ്രസംഗം നടത്തി
Posted On:
02 JUN 2022 3:45PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 02, 2022
സ്കൂൾ വിദ്യാഭ്യാസ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉദ്ഘാടന സെഷനിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ സംസാരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ; ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്; കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന സഹമന്ത്രിമാർ; സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ; പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള സ്റ്റിയറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ - ശ്രീ കെ കസ്തൂരിരംഗൻ; വിദ്യാഭ്യാസ മന്ത്രാലയത്തിലെയും സംസ്ഥാന ഗവണ്മെന്റ്കളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രീ-സ്കൂൾ മുതൽ സെക്കൻഡറി വരെയുള്ള 5+3+3+4 സമീപനം, ഇസിസിഇ, അധ്യാപക പരിശീലനത്തിനും മുതിർന്നവർക്കുള്ള വിദ്യാഭ്യാസത്തിനും ഊന്നൽ നൽകൽ, സ്‌കൂൾ വിദ്യാഭ്യാസവുമായി നൈപുണ്യ വികസനത്തിന്റെ സമന്വയം, മാതൃഭാഷയിലുള്ള പഠനത്തിന് മുൻഗണന എന്നിവ, 21-ാം നൂറ്റാണ്ടിലെ ആഗോള പൗരന്മാരെ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആണെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഗവണ്മെന്റ് പിഎം ശ്രീ (PM Shri) സ്‌കൂളുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എന്ന് മന്ത്രി അറിയിച്ചു. ഈ അത്യാധുനിക സ്‌കൂളുകൾ പുതിയ വിദ്യാഭ്യാസ നയം 2020-ന്റെ പരീക്ഷണശാല ആയിരിക്കും. പി എം ശ്രീ സ്‌കൂളുകളുടെ മാതൃകയിൽ ഭാവിയ്ക്കായി സജ്ജമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും മുഴുവൻ വിദ്യാഭ്യാസ ആവാസവ്യവസ്ഥയിൽ നിന്നും അദ്ദേഹം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അഭ്യർത്ഥിച്ചു.
എല്ലാ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരിൽ നിന്നുമുള്ള അനുഭവവും അറിവും പങ്കിട്ട സമ്മേളനത്തിലെ ഫലവത്തായ ചർച്ചകൾ, എൻ ഇ പി 2020 ന് അനുസൃതമായി പഠന മേഖലയെ പരിവർത്തനം ചെയ്യുന്നതിലേക്ക് ഒരു പടി കൂടി മുന്നോട്ട് നയിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
(Release ID: 1830539)
Visitor Counter : 212