ധനകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പി.എം.എസ്.ബി.വൈ) എന്നിവയുടെ പ്രീമിയം നിരക്കുകള്‍ പരിഷ്‌ക്കരിച്ചു. 2022 ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യം


രണ്ട് പദ്ധതികളും ഏഴു വര്‍ഷം മുമ്പ്, 2015-ല്‍ ആരംഭിച്ചതിന് ശേഷം പ്രീമിയം നിരക്കുകളിലെ ആദ്യ പുനരവലോകനം

Posted On: 31 MAY 2022 4:58PM by PIB Thiruvananthpuram

പദ്ധതികളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രതികൂല അവകാശ അനുഭവം കണക്കിലെടുത്തും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പി.എം.എസ്.ബി.വൈ) എന്നിവ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുമായി പദ്ധതികളുടെ പ്രീമിയം നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നു. രണ്ട് പദ്ധതികളുടെ പ്രതിദിന പ്രിമീയം നിരക്കുകള്‍ 1.25 രൂപ പ്രീമിയം ആക്കി പുതുക്കുന്നു. പി.എം.ജെ.ജെ.ബി.വൈയുടെ പ്രമീയം നിരക്ക് 330 മുതല്‍ രൂപ. 436 രൂപയായും, പി.എം.എസ്.ബി.വൈ 12 ല്‍ നിന്ന് 20 രൂപയാക്കുന്നതും ഉള്‍പ്പെടുന്നു.

പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, എന്നിവയ്ക്ക് കീഴില്‍ 2022 മാര്‍ച്ച് 31 വരെ ചേര്‍ന്നിട്ടുള്ള സജീവ വരിക്കാരുടെ എണ്ണം യഥാക്രമം 6.4 കോടിയും 22 കോടിയുമാണ്. പി.എം.എസ്.ബി.വൈ, ആരംഭിച്ചതുമുതല്‍, നടപ്പിലാക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി 2022 മാര്‍ച്ച് 31വരെ പ്രീമിയം ഇനത്തില്‍ 1,134 കോടി രൂപ സമാഹരിക്കുകയും. പി.എം.എസ്.ബി.വൈ, പ്രകാരം 2,513 കോടി രൂപ അവകാശമായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 2022 മാര്‍ച്ച് 31വരെ പി.എം.ജെ.ജെ.ബി.വൈ പ്രകാരം നടപ്പിലാക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി പ്രിമിയമായി 9,737 കോടി രൂപ സമാഹരിക്കുകയും അവകാശമായി 14,144 കോടി രൂപ വിതരണം ചെയ്യുകയും െചയ്തിട്ടുണ്ട്. നേരിട്ടുള്ള ആനുകൂല്യ വിതരണമാര്‍ഗ്ഗത്തിലൂടെ അവകാശമായ തുക ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ബാക്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഈ പദ്ധതികളിലൂടെയുള്ള ആനുകൂല്യങ്ങളുടെ കൈമാറ്റം കോവിഡ് സമയത്ത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ജനങ്ങളിലേക്ക് എത്തിപ്പെടുന്ന പരിപാടികളും കോവിഡ് മൂലം മരണപ്പെട്ട ആളുകളുടെ ഗുണഭോക്താക്കളില്‍ ബാങ്ക് സന്ദേശങ്ങളിലൂടെ എത്തിപ്പെടുന്നതും അവകാശഫാമുളും മരണത്തിന്റെ തെളിവുകളും മറ്റു നിരവധിയായ ലഘൂകരണനടപടികളുമുള്‍പ്പെടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും അവകാശങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യാനും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

പദ്ധതികള്‍ 2015ല്‍ ആരംഭിച്ച സമയത്ത് വാര്‍ഷിക അവലോകനത്തിനായി അവകാശ അനുഭവം അടിസ്ഥാനമാക്കി നല്‍കിയിരുന്ന പ്രീമിയം തുകയിലെ യഥാര്‍ത്ഥ അംഗീകാരം (പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് 12/ രൂപയും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനക്ക് 330/ രൂപയും) ആയിരുന്നു. എന്നാലും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവര്‍ത്ത നഷ്ടം ഉണ്ടായിട്ടും പദ്ധതികള്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രീമിയം നിരക്കുകളില്‍ ഒരു പരിഷ്‌കരണവും നടത്തിയിട്ടല്ല.

പദ്ധതികളുടെ അവകാശ അനുഭവം പരിശോധിച്ചപ്പോള്‍, പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, എന്നിവയുമായി ബന്ധപ്പെട്ട അവകാശ അനുപാതം (നേടിയ പ്രീമിയം തുകയ്ക്കുള്ള അവകാശ തുകയുടെ ശതമാനം) 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ യഥാക്രമം 145.24 % ഉം 221.61% ഉം ആണെന്ന് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ)അറിയിച്ചു. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, എന്നിവയുമായി ബന്ധപ്പെട്ട സംയോജിത അനുപാതം (അവകാശ അനുപാതവും ചെലവ് അനുപാതവും) യഥാക്രമം 163.98 % ഉം 254.71% ഉം ആണ്.

പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, എന്നീ പദ്ധതികളുടെ പ്രതികൂല അവകാശ അനുഭവം കണക്കിലെടുത്ത്, നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവ ലാഭകരമാക്കുന്നതിനായി പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ,എന്നിവയുടെ പ്രീമിയം നിരക്കുകള്‍ 2022 ജൂണ്‍ ഒന്നുമുതല്‍ പരിഷ്‌ക്കരിക്കുന്നു. പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി മുന്നോട്ടുവരുന്നതിന് മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെയും ഇത് പ്രോത്സാഹിപ്പിക്കും, അതുവഴി ലക്ഷ്യമാക്കിയിട്ടുള്ള യോഗ്യരായ ജനവിഭാഗങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ സേവനങ്ങള്‍ പരിമിതമായി ലഭിക്കുന്ന വിഭാഗത്തില്‍ അല്ലെങ്കില്‍ ഒട്ടുലഭിക്കാത്തവരായ ആയ ആളുകള്‍ക്കിടയില്‍ പദ്ധതികളുടെ പരിപൂര്‍ണ്ണത വര്‍ദ്ധിപ്പിക്കും.

ഇന്ത്യയെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് സമൂഹമാക്കി മാറ്റുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പി.എം.ജെ.ജെ.ബി.വൈയ്ക്ക് കീഴില്‍ വരുന്നവരെ 6.4 കോടിയില്‍ നിന്ന് 15 കോടിയായും പി.എം.എസ്.ബി.വൈയുടെ കീഴിലുള്ളവരെ 22 കോടിയില്‍ നിന്ന് 37 കോടിയായും ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഇത് സാമൂഹിക സുരക്ഷയ്ക്കായുള്ള ഈ രണ്ട് കൊടിയടയാള പദ്ധതികളിലൂടെ യോഗ്യരായ ജനങ്ങളെ പരിരക്ഷിക്കുന്നതിന് നമ്മളെ കൂടുതല്‍ അടുപ്പിക്കും.

--ND-- 



(Release ID: 1829837) Visitor Counter : 124