ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

പൗരന്മാർക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പിലെ MyGov ഹെൽപ്പ് ഡെസ്‌കിൽ ഡിജിലോക്കർ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും

Posted On: 23 MAY 2022 12:01PM by PIB Thiruvananthpuram

ഗവണ്മെന്റ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നതും സുതാര്യവും ലളിതവുമാക്കുന്നതിനുള്ള ഒരു പ്രധാന സംരംഭത്തിൽ, ഡിജിലോക്കർ സേവനം പ്രയോജനപ്പെടുത്തുന്നതിന് പൗരന്മാർക്ക് ഇപ്പോൾ വാട്ട്‌സ് ആപ്പിലെ MyGov ഹെൽപ്പ്ഡെസ്ക് ഉപയോഗിക്കാനാകുമെന്ന് MyGov ഇന്ന് പ്രഖ്യാപിച്ചു. ഒരാൾക്ക് ഡിജിലോക്കർ അക്കൗണ്ട് സൃഷ്ടിക്കുന്നതും പ്രാമാണീകരിക്കുന്നതും, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡൗൺലോഡ് ചെയ്യുന്നതും വാട്ട്‌സ് ആപ്പിൽ ലഭ്യമായ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

ഡിജിലോക്കറിൽ തുടങ്ങി MyGov ഹെൽപ്‌ഡെസ്‌ക്, പൗരന്മാർക്ക് സൗകര്യപ്രദമായ രീതിയിലും കാര്യക്ഷമമായ ഭരണത്തിനുമായി ഒരു കൂട്ടം സേവനങ്ങൾ വാഗ്ദാനം ചെയ്യും. പുതിയ സേവനം വഴി പൗരന്മാരെ അവരുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ താഴെ പറയുന്ന രേഖകൾ എളുപ്പത്തിലും സൗകര്യത്തോടെയും പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കും.

 1. പാൻ കാർഡ്

 2. ഡ്രൈവിംഗ് ലൈസൻസ്

 3. പത്താം ക്ലാസ് പാസായ സിബിഎസ്ഇ സർട്ടിഫിക്കറ്റ്

 4. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC)

 5. ഇൻഷുറൻസ് പോളിസി - ടൂ വീലർ

 6. പത്താം ക്ലാസ് മാർക്ക് ഷീറ്റ്

 7. പന്ത്രണ്ടാം ക്ലാസ് മാർക്ക്ഷീറ്റ്

 8. ഇൻഷുറൻസ് പോളിസി രേഖ (ലൈഫ്/നോൺ ലൈഫ് രേഖകൾ ഡിജിലോക്കറിൽ ലഭ്യമാണ്)

+91 9013151515 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് 'Namaste' അല്ലെങ്കിൽ 'Hi' അല്ലെങ്കിൽ 'Digilocker' എന്ന് അയച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ട് ഉപയോഗിക്കാം.

ഡിജിലോക്കർ പോലെയുള്ള പുതിയ കൂട്ടിച്ചേർക്കലുകളോടെ, വാട്ട്‌സ് ആപ്പിലെ MyGov ചാറ്റ്‌ബോട്ട്, പൗരന്മാർക്ക് ഡിജിറ്റലായി അവശ്യ സേവനങ്ങളും വിഭവങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുന്ന സമഗ്രമായ ഒരു ഭരണ പിന്തുണ സംവിധാനം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.

ഡിജിലോക്കറിൽ ഇതിനകം തന്നെ 100 ദശലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്യുകയും 5 ശതകോടിയിലധികം രേഖകൾ നൽകുകയും ചെയ്തിട്ടുള്ളതിനാൽ വാട്ട്‌സ്ആപ്പിലെ സേവനം ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ ഫോണുകളിൽ നിന്ന് തന്നെ ആധികാരിക രേഖകളും വിവരങ്ങളും ലഭ്യമാക്കാൻ സഹായിക്കും. ഇത് പൗരന്മാരെ ഡിജിറ്റലായി ശാക്തീകരിക്കും


(Release ID: 1827645) Visitor Counter : 483