വാണിജ്യ വ്യവസായ മന്ത്രാലയം
2021-22 സാമ്പത്തിക വർഷത്തിൽ 83.57 ശതകോടി യുഎസ് ഡോളറിന്റെ ഏറ്റവും ഉയർന്ന നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചു
Posted On:
20 MAY 2022 4:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 20, 2022
2021-22 സാമ്പത്തിക വർഷത്തിൽ 83.57 ശതകോടി യുഎസ് ഡോളറിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) വരവ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. 2014-2015ൽ, ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം വെറും 45.15 ശതകോടി യുഎസ് ഡോളറായിരുന്നു. ഉക്രെയ്‌നിലെ സൈനിക നടപടിക്കിടയിലും കോവിഡ് 19 മഹാമാരിയുടെ ഇടയിലും 2021-22 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന വാർഷിക നേരിട്ടുള്ള വിദേശ നിക്ഷേപമായ 83.57 ശതകോടി യുഎസ് ഡോളർ, കഴിഞ്ഞ വർഷത്തെ എഫ്ഡിഐയെക്കാൾ 1.60 ശതകോടി യുഎസ് ഡോളർ കൂടുതലാണ്. 4.3 ശതകോടി യുഎസ് ഡോളർ മാത്രമുണ്ടായിരുന്ന 2003-04 സാമ്പത്തിക വർഷത്തേക്കാൾ ഇന്ത്യയുടെ വിദേശ നിക്ഷേപം 20 മടങ്ങ് വർദ്ധിച്ചു.
കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം എഫ്ഡിഐയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:
S. No.
|
Financial Year
|
Amount of FDI inflows
(in USD billion)
|
1.
|
2018-19
|
62.00
|
2.
|
2019-20
|
74.39
|
3.
|
2020-21
|
81.97
|
4.
|
2021-22
|
83.57
|
ഉൽപാദന മേഖലയിൽ, മുൻ സാമ്പത്തിക വർഷമായ 2020-21 (12.09 ശതകോടി യുഎസ് ഡോളർ) മായി താരതമ്യം ചെയ്യുമ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ (21.34 ശതകോടി യുഎസ് ഡോളർ) നേരിട്ടുള്ള വിദേശനിക്ഷേപ ഓഹരി വരവ് 76% വർദ്ധിച്ചു.
എഫ്ഡിഐ ഓഹരി നിക്ഷേപത്തിന്റെ മുൻനിര നിക്ഷേപക രാജ്യങ്ങളുടെ കാര്യത്തിൽ, 2021-22 സാമ്പത്തിക വർഷത്തിൽ സിംഗപ്പൂർ (27%), യു.എസ്.എ (18%) മൗറീഷ്യസ് (16%) എന്നിവയാണ് മുന്നിൽ.
2021-22 സാമ്പത്തിക വർഷത്തിൽ എഫ്ഡിഐ ഓഹരി വരവ് ഏറ്റവുമധികം ലഭിച്ച 'കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ' മേഖലയ്ക്ക് ഏകദേശം 25% വിഹിതവും, സേവന, മോട്ടോർ വാഹന മേഖലകൾക്ക് 12% വീതം വിഹിതവും ലഭിച്ചു.
RRTN/SKY
(Release ID: 1826985)
Visitor Counter : 427