തെരഞ്ഞെടുപ്പ് കമ്മീഷന്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ / തിരഞ്ഞെടുപ്പ് കമ്മീഷനർ അവർക്ക് ലഭ്യമായ ആനുകൂല്യങ്ങളും പ്രത്യേകാവകാശങ്ങളും സ്വമേധയാ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു
Posted On:
20 MAY 2022 4:54PM by PIB Thiruvananthpuram
ന്യൂഡൽഹി; മെയ് 20, 2022
2022 മെയ് 15-ന് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷം, ശ്രീ രാജീവ് കുമാർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്. അനുപ് ചന്ദ്ര പാണ്ഡെയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യ യോഗം നടത്തി.
മറ്റ് കാര്യങ്ങളോടൊപ്പം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും (സിഇസി) തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും (ഇസി-കൾ) ലഭ്യമായ ആനുകൂല്യങ്ങളും പ്രത്യേകാവകാശങ്ങളും, സപ്ച്വറി അലവൻസിൽ അവർക്ക് നൽകിയ ആദായനികുതി ഇളവുകൾ ഉൾപ്പെടെ, കമ്മീഷൻ അവലോകനം ചെയ്തു.
CEC, EC-കൾക്ക് നിലവിൽ ഇനിപ്പറയുന്നവയ്ക്ക് അർഹതയുണ്ട്:
i. പ്രതിമാസ സംപ്ച്വറി അലവൻസ് ആയി 34,000 രൂപ. ഈ അലവൻസിന് സിഇസിയും ഇസി-കളും ആദായ നികുതി അടയ്‌ക്കേണ്ടതില്ല
ii. സ്വന്തമായും, ജീവിതപങ്കാളി, കുടുംബത്തിലെ ആശ്രിത അംഗങ്ങൾ എന്നിവർക്ക് ഒരു വർഷത്തിൽ മൂന്ന് അവധി യാത്രാ ഇളവുകൾ (LTC)
വ്യക്തിപരമായ അവകാശങ്ങളിൽ കർശനത പാലിക്കേണ്ടതിന്റെ ആവശ്യകത നിരീക്ഷിച്ച കമ്മീഷൻ ഇനിപ്പറയുന്ന കാര്യങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു:
1. CEC-യും EC-കളും അവർക്ക് നിലവിൽ നൽകിയിരിക്കുന്ന ആദായ നികുതി ആനുകൂല്യങ്ങളൊന്നും കൈപ്പറ്റില്ല. ഉചിതമായ നടപടിക്കായി കേന്ദ്ര സർക്കാരിന് നിർദേശം അയക്കാൻ തീരുമാനിച്ചു.
2. CEC, EC-കൾ എന്നിവർ, നിലവിൽ ലഭ്യമായ മൂന്ന് LTC-കളുടെ സ്ഥാനത്ത് ഒരു വർഷത്തിൽ ഒരു LTC മാത്രമേ ഉപയോഗിക്കു
RRTN/SKY
(Release ID: 1826976)
Visitor Counter : 6590