രാഷ്ട്രപതിയുടെ കാര്യാലയം

സെന്റ് വിൻസെന്റ് & ദി ഗ്രനെഡീൻസ് സന്ദർശിക്കുന്ന രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അവിടുത്തെ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

Posted On: 20 MAY 2022 10:43AM by PIB Thiruvananthpuram


ന്യൂ ഡൽഹി: മെയ് 20, 2022

ദ്വിരാഷ്ട്ര ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ജമൈക്ക സന്ദർശിച്ച ശേഷം ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, 2022 മെയ് 18-ന് സെന്റ് വിൻസെന്റ് & ദി ഗ്രനെഡീൻസ് തലസ്ഥാന നഗരിയായ കിംഗ്സ്ടൗണിൽ എത്തി. ഒരു ഇന്ത്യൻ രാഷ്ട്രപതിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.

ഇന്നലെ (മേയ് 19, 2022), ഗവൺമെന്റ് ഹൗസിൽ ഗവർണർ ജനറൽ ഡെയിം സൂസൻ ഡൊഗനെയും പ്രധാനമന്ത്രി ഡോ. റാൽഫ് ഗോൺസാൽവസിനെയും രാഷ്ട്രപതി സന്ദർശിച്ചു

"ഇന്ത്യയും സെന്റ് വിൻസെന്റ് ദി ഗ്രനെഡീൻസും - സമഗ്രമായ ഒരു ലോക ക്രമത്തിലേക്ക്" എന്ന വിഷയത്തിൽ സെന്റ് വിൻസെന്റ് ദി ഗ്രനെഡീസിൻറ്റെ ഹൗസ് അസംബ്ലിയുടെ പ്രത്യേക സിറ്റിംഗിനെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.

സാർവത്രികവും നിയമാധിഷ്ഠിതവും തുറന്നതും സുതാര്യവും വിവേചനരഹിതവും തുല്യവുമായ ബഹുമുഖ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകക്രമത്തിനായുള്ള നമ്മുടെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. അതിനാൽ, സമകാലിക ആഗോള യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതിന് യുഎൻ സുരക്ഷാ കൗൺസിലിനെ കേന്ദ്രീകരിച്ച് ആഗോള സ്ഥാപനങ്ങളുടെ നവീകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ വിഷയത്തിൽ ഇന്ത്യയും സെന്റ് വിൻസെന്റ് ദി ഗ്രനെഡീൻസും പൊതുവായ താൽപ്പര്യവും സമീപനവും ധാരണയും പങ്കിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉച്ചകഴിഞ്ഞ് കിംഗ്‌സ്‌ടൗണിലെ കോൾഡർ റോഡ് സന്ദർശിച്ച രാഷ്ട്രപതി അവിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. സെന്റ് വിൻസെന്റ് & ദി ഗ്രനെഡീസിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളും ഇന്ത്യക്കാരും ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അവരിലും അവരുടെ നേട്ടങ്ങളിലും ഇന്ത്യ അഭിമാനിക്കുന്നുവെന്നും ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന അടിസ്ഥാന സൗകര്യ പദ്ധതികളോടെ ശക്തമായ ഒരു സെന്റ് വിൻസെന്റ് & ദി ഗ്രനെഡീസിനെ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ അവരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 
RRTN/SKY
 


(Release ID: 1826911) Visitor Counter : 127