രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ മന്ത്രി  ശ്രീ രാജ്‌നാഥ് സിംഗ് അന്താരാഷ്ട്ര യോഗ ദിന കൗണ്ട്ഡൗൺ പരിപാടിയിൽ പങ്കെടുത്തു

Posted On: 19 MAY 2022 10:00AM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: മെയ് 19, 2022  

പ്രതിരോധ മന്ത്രാലയം (MoD) 2022 മെയ് 19 ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച  2022 ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ കൗണ്ട്ഡൗൺ പരിപാടിയിൽ പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പങ്കെടുത്തു.

പ്രതിരോധ സഹ  മന്ത്രി ശ്രീ അജയ് ഭട്ട്, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരോടൊപ്പം ശ്രീ രാജ്‌നാഥ് സിംഗ് പരിപാടിയിൽ വ്യത്യസ്ത യോഗാസനങ്ങൾ അവതരിപ്പിച്ചു.

യോഗ  ആന്തരിക സംഘർഷവും സമ്മർദ്ദവും ഇല്ലാതാക്കുന്നതിനാൽ പ്രമേഹം, രക്തസമ്മർദ്ദം, രക്താതിമർദ്ദം , വിഷാദം എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരു മാർഗമായി യോഗയെ മന്ത്രി തന്റെ പ്രസംഗത്തിൽ നിർവചിച്ചു,   .

കോവിഡ് മഹാമാരിക്കെതിരെ  പോരാടുന്നതിനും  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും  യോഗാസനങ്ങളുടെയും പ്രാണായാമത്തിന്റെയും അമൂല്യമായ സംഭാവനകളെ കുറിച്ച്  അദ്ദേഹം പറഞ്ഞു 

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാനുള്ള പ്രമേയത്തിന് യുഎൻജിഎ ഐക്യകണ്ഠമായി അംഗീകാരം നൽകിയതു മുതൽ ആഘോഷങ്ങളിൽ ആവേശത്തോടെ പങ്കെടുത്തതിന് സായുധ സേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രതിരോധ മന്ത്രാലയത്തിന്റെ എല്ലാ വകുപ്പുകളെയും ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

സന്തുഷ്ടവും സമതുലിതവുമായ ജീവിതത്തിനായുള്ള അന്വേഷണത്തിൽ യോഗ പരിശീലിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
 
IE/SKY


(Release ID: 1826623) Visitor Counter : 229