വിദ്യാഭ്യാസ മന്ത്രാലയം
അദ്ധ്യയനവിഭാഗത്തിന്റെ വികസനത്തിനായി രാജ്യവ്യാപകമായി ആവാസവ്യവസ്ഥ സ്ഥാപിക്കാൻ "മാളവ്യ മിഷന്" ആഹ്വാനം ചെയ്ത് ശ്രീ ധർമ്മേന്ദ്ര പ്രധാൻ
Posted On:
17 MAY 2022 4:44PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 17, 2022
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക/ഫാക്കൽറ്റിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സ്ഥാപന സംവിധാനത്തെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് അവലോകനം ചെയ്തു. അധ്യാപക വിദ്യാഭ്യാസത്തിനും അദ്ധ്യയനവിഭാഗത്തിന്റെ വികസനത്തിനുമായി രാജ്യവ്യാപകമായി ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള “മാളവ്യ മിഷൻ” എന്ന ആശയം മന്ത്രി പ്രധാൻ മുന്നോട്ടുവച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളുമായി യോജിച്ച്, അദ്ധ്യയനവിഭാഗത്തിന്റെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള ബഹുമുഖ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 അധ്യാപക വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പരാമർശിച്ചുകൊണ്ട് സംസാരിക്കവെ, ഇന്ത്യൻ മൂല്യങ്ങൾ, ഭാഷകൾ, അറിവ്, ധാർമ്മികത, പാരമ്പര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അധ്യാപക വിദ്യാഭ്യാസ വിഷയത്തിൽ ഒരു ബഹുമുഖ സമീപനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
RRTN/SKY
****
(Release ID: 1826054)
Visitor Counter : 181