പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
വരാനിരിക്കുന്ന പ്രത്യേക സമർപ്പിത എഥനോൾ പ്ലാന്റുകൾക്കായുള്ള ത്രികക്ഷി കരാറിൽ പ്രമുഖ എണ്ണ പൊതുമേഖലാ സ്ഥാപനങ്ങൾ ഒപ്പു വെച്ചു .
प्रविष्टि तिथि:
11 MAY 2022 2:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 11, 2022
എണ്ണ വിപണന കമ്പനികൾ (OMCs) ആയ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നിവ ഇന്ത്യയിലുടനീളം വരാൻ പോകുന്ന എത്തനോൾ പ്ലാന്റുകൾക്കായി ദീർഘകാല വാങ്ങൽ കരാറിൽ (LTPA) ഒപ്പുവച്ചു. ട്രൈ പാർട്ടി -കം-എസ്‌ക്രോ കരാറിന്റെ (TPA) ആദ്യ സെറ്റിൽ എണ്ണ കമ്പനികൾ , പ്രോജക്‌റ്റ് വക്താക്കൾ, ബന്ധപ്പെട്ട എത്തനോൾ പ്ലാന്റ് പ്രോജക്‌ടുകളുടെ ബാങ്കുകൾ എന്നിവർ ഒപ്പുവച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളാണ് കമ്പനികളുമായും പ്രോജക്ട് വക്താക്കളുമായും ഈ ത്രികക്ഷി കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. എഥനോൾ പ്ലാന്റുകൾക്ക് ലഭിക്കുന്ന പണം, ഈ ബാങ്കുകൾ നൽകുന്ന ധനസഹായം വിപുലീകരിക്കുന്നതിന് നല്കാൻ കരാർ വ്യവസ്ഥ ചെയ്യുന്നു
എത്തനോൾ വിതരണ വർഷം 2021-22 ൽ, ഇന്ത്യ 9.90% എത്തനോൾ മിശ്രിതം നടത്തുകയും , 186 കോടി ലിറ്റർ ഉപയോഗിക്കുകയും , 9000 കോടിയിലധികം വിദേശനാണ്യം ലാഭിക്കുകയും,ചെയ്‌തു . എന്നിരുന്നാലും, 2025-ഓടെ 20% മിശ്രിത എത്തനോൾ കൈവരിക്കുകന്നതിന് E20 ടാർഗെറ്റ് എന്നറിയപ്പെടുന്ന ലക്ഷ്യം ഗവൺമെന്റ് മുന്നോട്ടുവച്ചിട്ടുണ്ട് . ഈ ലക്ഷ്യം കൈവരിക്കുന്നതിന് എത്തനോളിന്റെ അഭാവമാണ് പ്രധാന വെല്ലുവിളി. 2025-26 ൽ "E20 ടാർഗെറ്റ് "ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തിന് 1,016 കോടി ലിറ്റർ എത്തനോൾ ആവശ്യമാണ്. പക്ഷേ,നിലവിലെ ലഭ്യത പ്രകാരം ഇതിന് 650 കോടി ലിറ്റർ എത്തനോളിന്റെ കുറവുണ്ട് .
IE/SKY
******
(रिलीज़ आईडी: 1824435)
आगंतुक पटल : 232