ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യവുമായി 40 ഡിജിറ്റൽ ആരോഗ്യ സേവന ആപ്ലിക്കേഷനുകൾ വിജയകരമായി സംയോജിപ്പിച്ചു

Posted On: 11 MAY 2022 3:31PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: മെയ് 11, 2022  


ദേശിയ ആരോഗ്യ അതോറിറ്റിയുടെ (NHA) കീഴിലുള്ള ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിന്റെ ഭാഗമായി  കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 13 ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങൾ കൂടി ABDM സാൻഡ്‌ബോക്സ് പരിസ്ഥിതിയിൽ വിജയകരമായി സംയോജിപ്പിച്ചു. ഇതോടെ 2021 സെപ്തംബര് 27-ന് പദ്ധതിയുടെ ദേശീയ
  തുടക്കം പ്രഖ്യാപിച്ചത് മുതൽ ABDM സംയോജിത സേവന ആപ്ലിക്കേഷനുകളുടെ എണ്ണം 40 ആയി ഉയർന്നു.നിലവിൽ, ABDM പങ്കാളികളുടെ ആവാസവ്യവസ്ഥയിൽ, 16 ഗവണ്മെന്റ് ആപ്ലിക്കേഷനുകളും, 24 സ്വകാര്യ മേഖല ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു.

ABDM-യും ആരോഗ്യ സാങ്കേതിക സേവന ദാതാക്കളും തമ്മിലുള്ള സാങ്കേതിക സഹകരണത്തിന്റെ ഫലമായാണ് ഈ സംയോജനം. ഇത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, യൂസർ ആപ്ലിക്കേഷനുകൾ , മറ്റ് തല്പരകക്ഷികൾ എന്നിവർക്കിടയിൽ ഡിജിറ്റൽ ആരോഗ്യ രംഗത്ത് നിലവിലുള്ള ദൂരം കുറയ്ക്കും.  

NHA, 2022 മെയ് 13-ന് ഒരു ഇന്റഗ്രേറ്റർസ് സമ്മേളനം ന്യൂ ഡൽഹിയിൽ സംഘടിപ്പിക്കുന്നുണ്ട്. 40  ഇന്റഗ്രേറ്റർമാരുമായുള്ള  നേരിട്ടുള്ള സംവാദത്തിലൂടെ ABDM സംയോജന പ്രക്രിയയുടെ മെച്ചപ്പെടുത്തലിനും ലളിതവൽക്കരണത്തിനും വേണ്ട അവരുടെ പ്രതികരണം/അഭിപ്രായം  എന്നിവ തേടും.

ഡിജിറ്റൽ ആരോഗ്യ സേവന ദാതാക്കൾക്കും, അത് വികസിപ്പിക്കുന്നവർക്കും ABDM സാൻഡ്‌ബോക്സിൽ രജിസ്റ്റർ ചെയ്യാം. ABDM API-യുമായി അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനും മുൻകൂട്ടി നിശ്ചയിച്ച പ്രക്രിയയിലൂടെ സാധ്യമാണ്.
 
നിലവിൽ, 867 പൊതു-സ്വകാര്യ മേഖല ഇന്റഗ്രേറ്റർമാർ ABDM സാൻഡ്‌ബോക്സിൽ അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനും ഈ പദ്ധതിയുടെ കീഴിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABDM സാൻഡ്‌ബോക്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://sandbox.abdm.gov.in/.

ABDM പങ്കാളികളുടെ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://abdm.gov.in/home/partners.(Release ID: 1824434) Visitor Counter : 44