പോസ്റ്റഡ് ഓണ്‍:
07 MAY 2022 10:36AM by PIB Thiruvananthpuram
മധ്യപ്രദേശിൽ തീപിടുത്തത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"മധ്യപ്രദേശിലെ ഇൻഡോറിൽ ഉണ്ടായ തീപിടുത്തം അങ്ങേയറ്റം ദുഃഖകരമാണ്. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കൂടാതെ പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്ര മോദി "
-ND-