വ്യോമയാന മന്ത്രാലയം
ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കുമുള്ള ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിലേക്ക് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു
Posted On:
05 MAY 2022 10:44AM by PIB Thiruvananthpuram
2021-2022 സാമ്പത്തിക വർഷത്തിലെ ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിലേക്ക്, യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഡ്രോണുകളുടെയും ഡ്രോൺ ഘടകങ്ങളുടെയും നിർമ്മാതാക്കളിൽ നിന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം (MoCA) അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. https://www.civilaviation.gov.in/application-pli-scheme എന്ന ലിങ്കിൽ നിർമ്മാതാക്കൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2022 മെയ് 4-ലെ MoCA ഉത്തരവ് ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://www.civilaviation.gov.in/sites/default/files/Application%20for%20PLI%20scheme%20for%20drones%20and%20drone%20components.pdf
അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മെയ് 20-ന് 23.59 മണി വരെയാണ് (രാത്രി 11.59 വരെ). വിശദമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 2022 ജൂൺ 30-നകം PLI ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ 2022 ഏപ്രിൽ 20-ന്, പത്ത് മാസക്കാലയളവിലെ (2021 ഏപ്രിൽ 1 മുതൽ 2022 ജനുവരി 31 വരെ) സാമ്പത്തിക ഫലങ്ങളെ അടിസ്ഥാനമാക്കി, PLI അപേക്ഷകരിൽ നിന്ന് 14 PLI ഗുണഭോക്താക്കളുടെ ഒരു താൽക്കാലിക ലിസ്റ്റ് MoCA പ്രസിദ്ധീകരിച്ചു. ഇതിൽ അഞ്ച് ഡ്രോൺ നിർമ്മാതാക്കളും ഒമ്പത് ഡ്രോൺ ഘടക നിർമ്മാതാക്കളും ഉൾപ്പെടുന്നു. ഏപ്രിൽ 20-ലെ MoCA ഉത്തരവ് ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://www.civilaviation.gov.in/sites/default/files/Public%20Notic.pdf
ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കുമുള്ള PLI പദ്ധതിയുടെ യോഗ്യതാ മാനദണ്ഡത്തിൽ ഡ്രോൺ കമ്പനികൾക്ക് 2 കോടി രൂപയുടെ വാർഷിക വിൽപ്പന വിറ്റുവരവും ഡ്രോൺ ഘടക നിർമ്മാതാക്കൾക്ക് 50 ലക്ഷം രൂപയുടെ വാർഷിക വിൽപ്പന വിറ്റുവരവും ഉൾപ്പെടുന്നു. സാമ്പത്തിക വര്ഷത്തെ വിൽപ്പന വിറ്റുവരവിന്റെ 40%-ലധികം മൂല്യവർദ്ധനയും യോഗ്യതാ മാനദണ്ഡത്തിൽ ഉൾപ്പെടുന്നു.
ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കുമുള്ള PLI പദ്ധതി 2021 സെപ്റ്റംബർ 30-ന് വിജ്ഞാപനം ചെയ്തു. അത് ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://egazette.nic.in/WriteReadData/2021/230076.pdf
(Release ID: 1822959)
Visitor Counter : 113