യുവജനകാര്യ, കായിക മന്ത്രാലയം

ദേശീയ യുവജന നയത്തിന്റെ കരടിന്മേൽ യുവജനകാര്യ-കായിക മന്ത്രാലയം നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

Posted On: 05 MAY 2022 11:41AM by PIB Thiruvananthpuram

2014 ൽ തയ്യാറാക്കിയ ദേശീയ യുവജന നയത്തിന്റെ കരട് ഗവൺമെന്റ് പുനരവലോകനം ചെയ്യുകയും പുതിയ കരട് ദേശീയ യുവജന നയം (NYP) തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 2030-ഓടെ ഇന്ത്യ കൈവരിക്കാൻ ആഗ്രഹിക്കുന്ന യുവജന വികസനം ലക്ഷ്യമിട്ടുള്ള പത്ത് വർഷത്തെ വീക്ഷണരേഖയാണ് കരട് ദേശീയ യുവജന നയം (NYP) വിഭാവനം ചെയ്യുന്നത്. ഇതിനെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDGs) സമന്വയിപ്പിച്ചിരിക്കുന്നു. അഞ്ച് മുൻഗണനാ മേഖലകൾ തിരിച്ച് യുവജന വികസനത്തിനുള്ള വ്യാപകമായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ NYP-യുടെ കരട് ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം; തൊഴിലും സംരംഭകത്വവും; യുവജന നേതൃത്വവും വികാസവും; ആരോഗ്യം, കായികക്ഷമത, കായികം; സാമൂഹിക നീതി എന്നിവയാണ് അഞ്ച് മുൻഗണനാ മേഖലകൾ. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് സാമൂഹിക ഉൾച്ചേർക്കൽ തത്വമാണ് ഓരോ മുൻഗണനാ മേഖലയ്ക്കും അസ്ഥിവാരമിടുന്നത്.

ബന്ധപ്പെട്ട എല്ലാവരിൽ നിന്നും കരട് ദേശീയ യുവജന നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ/കാഴ്ചപ്പാടുകൾ/നിർദ്ദേശങ്ങൾ മുതലായവ യുവജനകാര്യ വകുപ്പ് തേടുന്നു.

കരട് നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ/കാഴ്ചപ്പാടുകൾ/നിർദ്ദേശങ്ങൾ മുതലായവ 45 ദിവസത്തിനകം (2022 ജൂൺ 13-നകം) dev.bhardwaj[at]gov[dot]in അല്ലെങ്കിൽ policy-myas[at]gov[dot]in എന്ന ഇ-മെയിൽ വിലാസങ്ങളിൽ അയക്കാവുന്നതാണ്.
 
ദേശീയ യുവജന നയത്തിന്റെ കരടിനായി ഇവിടെ ക്ലിക്ക് ചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2022/may/doc20225553401.pdf



(Release ID: 1822958) Visitor Counter : 130