വിദ്യാഭ്യാസ മന്ത്രാലയം

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള അനുശാസന പത്രം ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് പ്രകാശനം ചെയ്തു

Posted On: 29 APR 2022 3:11PM by PIB Thiruvananthpuram

'അനുശാസന പത്രം: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (NCF) വികസനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ'  ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് പ്രകാശനം ചെയ്തു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയം 'ദർശനം' മാണെന്നും, 'ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്' പാത' യാണെന്നും, 21-ാം നൂറ്റാണ്ടിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതും ഭാവിയെ  സ്വാധീനിക്കുന്നതുമായ ക്രിയാത്മക 'ഭരണഘടന'യാണ് ഇന്ന് പുറത്തിറക്കിയ അനുശാസന പത്രമെന്നും (Mandate Document) ചടങ്ങിൽ മന്ത്രി പറഞ്ഞു. കുട്ടികളുടെ സമഗ്ര വികാസം, നൈപുണ്യത്തിന് ഊന്നൽ, അധ്യാപകരുടെ ഗുണപരമായ പങ്ക്, മാതൃഭാഷയിൽ അധ്യയനം, സാംസ്കാരിക വേരുകൾക്ക് ഊന്നൽ എന്നിവ ഉറപ്പാക്കുന്ന ഒരു മാതൃകാ രേഖയാണ് അനുശാസന പത്രമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപകോളനിവത്ക്കരണത്തിലേക്കുള്ള ചുവടുവയ്പ് കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2022-04-29 at 1.37.30 PM.jpeg

നമ്മുടെ രാജ്യത്തെ ഓരോ പൗരനിൽ നിന്നും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഒരു ആപ്പ് അധിഷ്‌ഠിത പ്രക്രിയ സൃഷ്ടിക്കാനും മന്ത്രി നിർദ്ദേശിച്ചു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകൾ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിലും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) പ്രവർത്തികമാക്കും. NCERT യുടെയും മാൻ‌ഡേറ്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ ഡോ കെ കസ്തൂരിരംഗൻ അധ്യക്ഷനായ നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റി (NSC) ആണ്  'ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്' വികസിപ്പിച്ചത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCFSE), ആദ്യകാല ശിശു പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCFECCE), അധ്യാപക പരിശീലനത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCFTE),   മുതിർന്നവർക്കുള്ള വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCFAE) എന്നീ നാല് മേഖലകൾ ഉൾപ്പെടുന്നു.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (NCF) വികസനത്തിനുള്ള വഴികാട്ടിയാണ് അനുശാസന പത്രം. NEP 2020-നും NCF-നും ഇടയിലുള്ള പാലമായി അനുശാസന പത്രം വർത്തിക്കും.(Release ID: 1821352) Visitor Counter : 479