ഊര്‍ജ്ജ മന്ത്രാലയം

2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി  യോഗ ഉത്സവ് സംഘടിപ്പിച്ചു

Posted On: 29 APR 2022 1:45PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഏപ്രിൽ 29, 2022  


കേന്ദ്ര  ഊർജ   മന്ത്രാലയം ഇന്ന് നെഹ്‌റു പാർക്കിൽ യോഗ ഉത്സവ് സംഘടിപ്പിച്ചു. എല്ലാ വർഷവും ജൂൺ 21 ന് ആഘോഷിക്കുന്ന 2022ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (8th IDY) കൗണ്ട്ഡൗൺ ഇന്നത്തെ യോഗ ഉത്സവ്  അടയാളപ്പെടുത്തി.മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിൽ നിന്നുള്ള യോഗ ഗുരുക്കളുടെ നേതൃത്വത്തിൽ സാമാന്യ യോഗ അഭ്യാസക്രമ  (സിവൈപി) ആസനങ്ങളുടെ തത്സമയ പ്രദർശനം നടത്തി.

ചടങ്ങിൽ കേന്ദ്ര ഊർജ
  പുതു, പുനരുപയോഗ ഊർജ മന്ത്രി ശ്രീ ആർ.കെ. സിംഗ്, സഹ മന്ത്രി  ശ്രീ കൃഷ്ണൻ പാൽ, ഊർജ മന്ത്രാലയത്തിലേയും   കൂടാതെ വിവിധ പൊതുമേഖലാ കമ്പനികളായ REC, PFC, NTPC, THDC, PGCIL, NHPC എന്നിവയിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .രാവിലെ 7:00 മുതൽ 8:00 വരെ ഒരു മണിക്കൂർ നീണ്ട യോഗ പരിപാടിയിൽ 400-ലധികം ആളുകൾ സജീവമായി പങ്കെടുത്തു.(Release ID: 1821238) Visitor Counter : 350