വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

തപാൽ വകുപ്പ് ഓൺലൈൻ സംവിധാനത്തിലൂടെ NPS സേവനങ്ങൾ നൽകുന്നു

Posted On: 28 APR 2022 5:04PM by PIB Thiruvananthpuram

 

PFRDA വഴി ഇന്ത്യാ ഗവണ്മെന്റ് നടപ്പാക്കി വരുന്ന സന്നദ്ധ പെൻഷൻ പദ്ധതിയായ ദേശീയ പെൻഷൻ പദ്ധതി (NPS-ഓൾ സിറ്റിസൺ മോഡൽ സ്കീം), 2010 മുതൽ വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള തപാൽ വകുപ്പിന്റെ നിയുക്ത തപാൽ ഓഫീസുകൾ നേരിട്ട് ലഭ്യമാക്കി വരുന്നു.  

26.04.2022 മുതൽ തപാൽ വകുപ്പ് ഓൺലൈൻ സംവിധാനം വഴി NPS (ഓൾ സിറ്റിസൺ മോഡൽ) സേവനം നൽകാൻ തുടങ്ങി.

18 നും 70 നും മധ്യേ പ്രായമുള്ള ഇന്ത്യയിലെ ഏതൊരു പൗരനും ഈ ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങൾക്കായി തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.indiapost.gov.in) സന്ദർശിച്ച് "നാഷണൽ പെൻഷൻ സിസ്റ്റം-ഓൺലൈൻ സർവീസ്സ് " എന്ന മെനു ഹെഡിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

https://www.indiapost.gov.in/Financial/Pages/Content/NPS.aspx ആണ് നിർദ്ദിഷ്ട ലിങ്ക്.

പുതിയ രജിസ്ട്രേഷൻ, പ്രാരംഭ/തുടർ പണം അടയ്‌ക്കൽ, SIP ഓപ്ഷനുകൾ തുടങ്ങിയ സൗകര്യങ്ങൾ  കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് NPS ഓൺലൈനിൽ ലഭ്യമാണ്. NPS സർവീസ് ചാർജ് ഏറ്റവും കുറഞ്ഞ നിരക്കിലാണ് വകുപ്പ് ഈടാക്കുന്നത്. സെക്ഷൻ 80CCD 1(B) കീഴിൽ കാലാകാലങ്ങളിൽ ധനമന്ത്രാലയം നടത്തുന്ന പ്രഖ്യാപനം അനുസരിച്ച് വരിക്കാർക്ക് NPS-ൽ നികുതിയിളവിന് അർഹതയുണ്ട്.

-RRTN-



(Release ID: 1821078) Visitor Counter : 113