തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ത്രൈമാസ തൊഴിൽ സർവേയുടെ മൂന്നാം പാദ റിപ്പോർട്ട് പുറത്തിറക്കി

Posted On: 28 APR 2022 10:37AM by PIB Thiruvananthpuram



ന്യൂഡൽഹി: ഏപ്രിൽ 28 , 2022


തൊഴിൽ മന്ത്രാലയത്തിന്റെ (MOLE) അനുബന്ധ സ്ഥാപനമായ ലേബർ ബ്യൂറോ തയ്യാറാക്കിയ 2021 ഒക്ടോബർ-ഡിസംബർ കാലയളവിലെ ത്രൈമാസ തൊഴിൽ സർവേയുടെ (QES) മൂന്നാം പാദ റിപ്പോർട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം (MOLE) ഇന്ന് പുറത്തിറക്കി. തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് മേഖലകളിലെ സംഘടിത- അസംഘടിത മേഖലകളിലെ കൃഷിഭൂമിയിതര തൊഴിലവസരങ്ങളെക്കുറിച്ചും സ്ഥാപനങ്ങളുടെ അനുബന്ധ പരിവര്‍ത്തിതഘടകങ്ങളെക്കുറിച്ചുമുള്ള ത്രൈമാസ തത് സ്ഥിതി വിവരങ്ങൾ നൽകുന്നതിന് ലേബർ ബ്യൂറോ അഖിലേന്ത്യാ ത്രൈമാസ വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള എംപ്ലോയ്‌മെന്റ് സർവേ-AQEES നടത്തി വരുന്നു.
 
തിരഞ്ഞെടുത്ത ഒമ്പത് മേഖലകളിലെ സംഘടിത വിഭാഗത്തിൽ ഉൾപ്പെടുന്ന, പത്തോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ തൊഴിൽ ഡാറ്റ QES ശേഖരിക്കുന്നു. ഉത്പാദനം, നിർമ്മാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം,പാർപ്പിടം, ഭക്ഷണശാലകൾ, IT/ BPOs, സാമ്പത്തിക സേവനങ്ങൾ എന്നിവയാണ് ഈ മേഖലകൾ.

ആറാമത് സാമ്പത്തിക സെൻസസിൽ പത്തോ അതിലധികമോ തൊഴിലാളികളുള്ള യൂണിറ്റുകളിലെ മൊത്തം തൊഴിലിന്റെ 85% ഈ ഒമ്പത് മേഖലകളിലായിരുന്നു.

തിരഞ്ഞെടുത്ത ഒമ്പത് മേഖലകളിൽ പത്തോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സംഘടിത വിഭാഗത്തിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്ന പ്രവണതയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കണക്കാക്കിയ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 39% സംഭാവന ചെയ്യുന്ന ഏറ്റവും വലിയ തൊഴിൽദാതാവ് 'നിർമ്മാണ' മേഖലയാണ്. തൊട്ടുപിന്നിലുള്ള  വിദ്യാഭ്യാസ മേഖലയുടെ സംഭാവന 22% ആണ്.

· മിക്കവാറും എല്ലാ (99.4%) സ്ഥാപനങ്ങളും വിവിധ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

· മൊത്തത്തിൽ ഏകദേശം 23.55% യൂണിറ്റുകൾ സ്വന്തം തൊഴിലാളികൾക്ക് തൊഴിൽ പരിശീലനം നൽകി.

· 9 മേഖലകളിൽ, ആരോഗ്യ മേഖലയിലെ 34.87% യൂണിറ്റുകൾ തൊഴിൽ പരിശീലനം നൽകി. IT/ BPO മേഖലയിൽ ഇത് 31.1% ആണ്.

9 മേഖലകളിലായി ഏകദേശം 1.85 ലക്ഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

· 85.3% തൊഴിലാളികൾ സ്ഥിരം തൊഴിലാളികളും 8.9% കരാർ തൊഴിലാളികളുമാണ്.

 

മൊത്തം തൊഴിലിന്റെ മേഖല തിരിച്ചുള്ള വിഹിതം

 
 

 

image.png
 
 
 
IE/SKY
 


(Release ID: 1820892) Visitor Counter : 192