വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ രാസവസ്തുക്കളുടെ കയറ്റുമതി 2013-14 നെ അപേക്ഷിച്ച് 2021-22 ൽ 106% വളർച്ച രേഖപ്പെടുത്തി

Posted On: 27 APR 2022 3:35PM by PIB Thiruvananthpuram


ന്യൂഡൽഹി: ഏപ്രിൽ 27, 2022

ഇന്ത്യൻ രാസവസ്തുക്കളുടെ കയറ്റുമതി 2013-14 നെ അപേക്ഷിച്ച് 2021-22 ൽ 106% വളർച്ച രേഖപ്പെടുത്തി. 2021-22 ലെ ഇന്ത്യയുടെ രാസവസ്തുക്കളുടെ കയറ്റുമതി 29,296 ദശ ലക്ഷം യുഎസ് ഡോളറിലെത്തി. 2013-14 ൽ ഇന്ത്യയുടെ രാസവസ്തു കയറ്റുമതി 14,210 ദശലക്ഷം യുഎസ് ഡോളറായിരുന്നു.

ജൈവ/അജൈവ/കാർഷിക രാസവസ്തുക്കൾ, ചായങ്ങൾ, പ്രത്യേക രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതിയിലെ വർധനയാണ് കയറ്റുമതി വളർച്ച കൈവരിക്കാൻ കാരണം.

ലോകത്തിലെ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വലിയ ആറാമത്തെയും ഏഷ്യയിലെ മൂന്നാമത്തെയും രാജ്യമാണ് ഇന്ത്യ. രാസവസ്തുക്കളുടെ കയറ്റുമതിയിൽ ഇന്ത്യ 14-ാം സ്ഥാനത്താണ്.

ഇന്ന് ഇന്ത്യ ചായങ്ങളുടെ ഉൽപ്പാദനത്തിൽ മുന്നിലാണ്. ലോകത്തെ ചായങ്ങളുടെ കയറ്റുമതിയിൽ 16%-18% വരെ സംഭാവന ചെയ്യുന്നു. ഇന്ത്യൻ ചായങ്ങൾ 90-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

ലോകത്തിലെ കാർഷിക രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വലിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ.  കൂടാതെ, രാജ്യം 50%-ഇൽ കൂടുതൽ ടെക്നിക്കൽ ഗ്രേഡ് കീടനാശിനികളും നിർമ്മിക്കുന്നു. ഏകദേശം 50% കാർഷിക രാസവസ്തുക്കളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ആവണക്കെണ്ണ ഉൽപ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്.  ഈ വിഭാഗത്തിലെ മൊത്തം ആഗോള കയറ്റുമതിയുടെ ഏകദേശം 85-90% ഇന്ത്യയിൽ നിന്നാണ്.

ഇന്ത്യ 175-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. യുഎസ്എ, ചൈന, കൂടാതെ തുർക്കി, റഷ്യ, വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പുതിയ വിപണികളും ഉൾപ്പെടുന്നു.

 
RRTN/SKY
 
*****

(Release ID: 1820604) Visitor Counter : 258