വനിതാ, ശിശു വികസന മന്ത്രാലയം

രാജ്യത്തുടനീളം 3 കോടി പ്രവർത്തനങ്ങൾക്ക് പോഷൻ പക്ഷാചരണം  -2022 സാക്ഷ്യം വഹിച്ചു

Posted On: 26 APR 2022 2:30PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി : ഏപ്രിൽ 26 ,2022

വനിതാ ശിശുവികസന മന്ത്രാലയം 2022 മാർച്ച് 21 മുതൽ ഏപ്രിൽ 4 വരെ നാലാമത് പോഷൻ പക്ഷാചരണം നടത്തി .ഇത് രാജ്യവ്യാപകമായി ഏകദേശം 3 കോടി പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2021-ലെ പക്ഷാചരണം  ഏകദേശം 2.21 കോടി പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത് .
ജലശക്തി മന്ത്രാലയം, ട്രൈബൽ അഫയേഴ്സ് മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആയുഷ്, യുവജനകാര്യം, കായികം, കൃഷി, കർഷക ക്ഷേമം, വിദ്യാഭ്യാസം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം  ന്യൂനപക്ഷകാര്യങ്ങൾ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ്,ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം  തുടങ്ങിയ പങ്കാളിത്ത മന്ത്രാലയങ്ങളിൽ നിന്ന് രാജ്യത്തുടനീളം പോഷകാഹാര കേന്ദ്രീകൃത പ്രവർത്തനങ്ങൾ നടത്തുന്നതിന് മികച്ച പങ്കാളിത്തം ഉണ്ടായി. പോഷൻ പക്ഷാചരണം  2022 രണ്ട് വിശാലമായ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. 6 വയസ്സ് വരെയുള്ള ഗുണഭോക്താക്കളായ കുട്ടികളുടെ ഉയരവും ഭാരവും അളക്കലും, ജൻഡർ സെൻസിറ്റീവ് വാട്ടർ മാനേജ്‌മെന്റ്, വിളർച്ച, ആരോഗ്യമുള്ള അമ്മയ്ക്കും കുട്ടികൾക്കുമുള്ള പരമ്പരാഗത ഭക്ഷണം എന്നിവയെ കേന്ദ്രീകരിച്ചുള്ള, പ്രത്യേകിച്ച് ആദിവാസി മേഖലകളിലെ, പ്രവർത്തനങ്ങളും .
ജലശക്തി മന്ത്രാലയവുമായി സഹകരിച്ച്‌  , ജലസംരക്ഷണത്തെക്കുറിച്ചും മാനേജ്മെന്റിനെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ പക്ഷാചരണത്തിന്റെ  ഭാഗമായി രാജ്യത്തുടനീളം നടത്തി.ജൽ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള മൊത്തം പങ്കാളിത്തത്തിൽ 22,31,64,045 വ്യക്തികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,144 പ്രവർത്തനങ്ങളിൽ പങ്കെടുത്തു .അതുപോലെ, ആരോഗ്യമുള്ള അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള പരമ്പരാഗത ഭക്ഷണത്തിൽ, പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ഈ വർഷത്തെ പക്ഷാചരണത്തിന്റെ  പ്രധാന ആശയങ്ങളിൽ  ഒന്നായിരുന്നു.ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള മൊത്തം പങ്കാളിത്തത്തിൽ, ആദിവാസി ജില്ലകളിൽ / പ്രദേശങ്ങളിലെ  904 പ്രവർത്തനങ്ങളിലേതു ഉൾപ്പടെ   10,31,24,345 വ്യക്തികൾ പങ്കെടുത്തു 



(Release ID: 1820156) Visitor Counter : 118