ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 187.67 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 2.65 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 15,873


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,593  പേര്‍ക്ക്


രോഗമുക്തി നിരക്ക് നിലവില്‍ 98.75%


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.54%

Posted On: 24 APR 2022 9:36AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 187.67  കോടി (1,87,67,20,318)  പിന്നിട്ടു. 2,30,29,745 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.65   കോടി യിലധികം (2,65,75,579) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3,87,719 ഡോസ്  കരുതൽ വാക്സിൻ നൽകി.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10404725
രണ്ടാം ഡോസ് 10012053
കരുതല്‍ ഡോസ് 4694892

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18414942
രണ്ടാം ഡോസ് 17532038
കരുതല്‍ ഡോസ് 7340412

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 26575579
രണ്ടാം ഡോസ്  2932476

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 58140660
രണ്ടാം ഡോസ്  41345317

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 555482878
രണ്ടാം ഡോസ് 475434938
കരുതല്‍ ഡോസ് 84549

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202883319
രണ്ടാം ഡോസ് 187363960
കരുതല്‍ ഡോസ് 303170

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126838741
രണ്ടാം ഡോസ്   116719403
കരുതല്‍ ഡോസ് 14216266

കരുതല്‍ ഡോസ്  2,66,39,289

ആകെ 1,87,67,20,318

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 15,873 ;    ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.04% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,755 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,19,479 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,593 പേര്‍ക്കാണ്.  

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,36,532 പരിശോധനകള്‍ നടത്തി. ആകെ 83.47 കോടിയിലേറെ (83,47,17,702) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.54 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.59 ശതമാനമാണ്. 

--ND--
 



(Release ID: 1819488) Visitor Counter : 109