ധനകാര്യ മന്ത്രാലയം

വാഷിംഗ്ടൺ ഡി സി-യിൽ നടന്ന FATF മന്ത്രിതല യോഗത്തിൽ ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുത്തു

Posted On: 22 APR 2022 9:46AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 22, 2022

ലോകബാങ്ക് ഗ്രൂപ്പിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും (IMF) 2022 ലെ വസന്തകാല യോഗത്തിനൊപ്പം, 2022 ഏപ്രിൽ 21 ന് വാഷിംഗ്ടൺ ഡി സി-യിൽ നടന്ന FATF മന്ത്രിതല യോഗത്തിലും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുത്തു.

2022-24 വർഷത്തെ FATF ന്റെ തന്ത്രപരമായ മുൻ‌ഗണനകൾ അംഗീകരിക്കുകയും, മന്ത്രിമാർ മുന്നോട്ടുവയ്ക്കുന്ന തന്ത്രപരമായ ദിശാദർശനങ്ങൾ സ്വീകരിക്കുകയും, മുൻ‌ഗണനകളുടെ നടത്തിപ്പിനായി ആവശ്യമായ ധനസഹായം ഉറപ്പാക്കാനുള്ള മന്ത്രിമാരുടെ പ്രതിബദ്ധത ഉറപ്പാക്കുകയും ചെയ്യുക എന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.  

FATF ആഗോള ശൃംഖല ശക്തിപ്പെടുത്തുക, പരസ്പര മൂല്യനിർണ്ണയത്തിനുള്ള FATF സംവിധാനങ്ങൾ ഒരുക്കുക, പ്രയോജനപ്രദമായ അന്താരാഷ്ട്ര ഉടമസ്ഥതാ സുതാര്യത വർദ്ധിപ്പിക്കുക, ക്രിമിനൽ ആസ്തികൾ കൂടുതൽ ഫലപ്രദമായി കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ഡിജിറ്റൽ പരിവർത്തനം പ്രയോജനപ്പെടുത്തുക, FATF-ന്റെ തന്ത്രപ്രധാന മുൻഗണനകൾക്ക് സുസ്ഥിര ധനസഹായം ഉറപ്പാക്കുക എന്നിവയാണ് 2022-24 വർഷത്തെ FATF ന്റെ തന്ത്രപരമായ മുൻ‌ഗണനകൾ.

യോഗത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ധനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. പ്രയോജനപ്രദമായ അന്താരാഷ്ട്ര ഉടമസ്ഥതാ സുതാര്യത വർദ്ധിപ്പിക്കുക, ക്രിമിനൽ ആസ്തികൾ കൂടുതൽ ഫലപ്രദമായി കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ആഗോള സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ FATF ആഗോള ശൃംഖല വഹിക്കുന്ന പങ്ക് എന്നീ കാര്യങ്ങളിൽ FATF-ന്റെ പ്രവർത്തനത്തെ പ്രകീർത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം, വ്യാപക നാശം വിതയ്ക്കാൻ ശേഷിയുള്ള നശീകരണ ആയുധങ്ങളുടെ വ്യാപനം എന്നിവയ്‌ക്കെതിരായ ആഗോള സഖ്യമെന്ന നിലയിൽ FATF ന്റെ പരിശ്രമങ്ങൾക്കാവശ്യമായ വിഭവങ്ങളും പിന്തുണയും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു.

 
 
RRTN/SKY
 
*****


(Release ID: 1818909) Visitor Counter : 168