വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യ പോസ്റ്റ് പേയ്മെൻറ്സ് ബാങ്ക് 'ഫിൻക്ലൂവേഷൻ' ആരംഭിച്ചു
Posted On:
21 APR 2022 1:23PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 21 , 2022
ആസാദി കാ അമൃത് മഹോത്സവിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചും തപാൽ വകുപ്പിന് (DoP) കീഴിൽ 100% ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമായ ഇന്ത്യ പോസ്റ്റ് പേയ്മെൻറ്സ് ബാങ്ക് (IPPB) ഫിൻടെക് സ്റ്റാർട്ടപ്പ് സമൂഹവുമായി സഹകരിച്ചു കൊണ്ട് ഫിൻക്ലൂവേഷൻ എന്ന നൂതന സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. സാമ്പത്തിക ഉൾപ്പെടുത്തലിനുള്ള പരിഹാരങ്ങൾ സൃഷ്‌ടിക്കാനും നവീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
സാമ്പത്തിക ഉൾപ്പെടുത്തൽ ലക്ഷ്യമാക്കിയുള്ള അർത്ഥവത്തായ സാമ്പത്തിക ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി സ്റ്റാർട്ടപ്പ് സമൂഹത്തെ അണിനിരത്തുന്നതിനുള്ള ശക്തമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുള്ള ഒരു സംരംഭമാണ് ഫിൻക്ലൂവേഷൻ എന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്-ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. IPPB-യുടെ ബാങ്കിംഗ് സംവിധാനം , തപാൽ വകുപ്പിന്റെ വിശ്വാസയോഗ്യമായ വീട്ട് പടിക്കൽ സേവന ശൃംഖല, സ്റ്റാർട്ടപ്പുകളുടെ സാങ്കേതിക-പ്രവർത്തനക്ഷമത എന്നിവയുടെ സംയോജനത്തിലൂടെ രാജ്യത്തെ പൗരന്മാർക്ക് മികച്ച സേവനം നൽകാനാകും.
ഫിൻക്ലൂവേഷൻ ഒരു സ്ഥിരം പ്ലാറ്റ്ഫോമായിരിക്കും. താഴെപറയുന്ന ഏതെങ്കിലുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും:
1) ക്രെഡിറ്റൈസേഷൻ,
2) ഡിജിറ്റൈസേഷൻ,
3) മറ്റേതെങ്കിലും പ്രസക്തമായ പ്രശ്നങ്ങൾക്ക് വിപണി അധിഷ്ഠിത പരിഹാരങ്ങൾ
തപാൽ ശൃംഖലയും ഐപിപിബിയുടെ സാങ്കേതികവിദ്യയും ഉപയോഗിച്ച് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനും പ്രസ്തുത വകുപ്പിലെ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കാൻ ഫിൻക്ലൂവേഷൻ സ്റ്റാർട്ടപ്പുകളെ അനുവദിക്കും. പൈലറ്റ് പദ്ധതി വിജയകരമായാൽ, പിന്നീട് ദീർഘകാല പങ്കാളിത്തത്തിലേക്ക് കടക്കാൻ കഴിയും.
ഇന്ത്യ പോസ്റ്റ് പേയ്മെൻറ്സ് ബാങ്കും തപാൽ വകുപ്പും ഒരുമിച്ച് 430 ദശലക്ഷം ഉപഭോക്താക്കൾക്ക് അയൽപക്കത്തെ പോസ്റ്റ് ഓഫീസുകളിലൂടെയും അവരുടെ വീട്ടുവാതിൽക്കൽ വഴിയും സേവനം നൽകുന്നു. ഇതിനായി 4,00,000-ത്തിലധികം പോസ്റ്റ് ഓഫീസ് ജീവനക്കാർ, ഗ്രാമിൻ ഡാക് സേവകർ എന്നിവർ പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും വിശ്വസനീയവുമായ തപാൽ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്.
വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിൻഹ് ചൗഹാൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.
സ്റ്റാർട്ടപ്പുകൾക്ക് ഫിൻക്ലൂവേഷൻ പേജിൽ അപേക്ഷിക്കാം - https://www.ippbonline.com/web/ippb/fincluvation
ഫിൻക്ലൂവേഷൻ ഉദ്‌ഘാടന പരിപാടി: https://youtu.be/LbZpar-ee4k
IPPB-യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.ippbonline.com സന്ദർശിക്കുക
RRTN/SKY
(Release ID: 1818712)
Visitor Counter : 254