രാജ്യരക്ഷാ മന്ത്രാലയം

2021-22 സാമ്പത്തിക വർഷത്തിൽ മൂലധന ഏറ്റെടുക്കൽ ബജറ്റിന്റെ 65.50% ആഭ്യന്തര ഏറ്റെടുക്കലിനായി പ്രതിരോധ മന്ത്രാലയം ഉപയോഗിച്ചു

Posted On: 20 APR 2022 9:32AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 20, 2022  

2021-22 സാമ്പത്തിക വർഷത്തിൽ, മൂലധന ഏറ്റെടുക്കൽ ബജറ്റിന്റെ 64% ആഭ്യന്തര വ്യവസായത്തിനായി  പ്രതിരോധ മന്ത്രാലയം നീക്കിവച്ചു. 2021-22 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, മൂലധന ഏറ്റെടുക്കൽ ബജറ്റിന്റെ 65.50% ഇന്ത്യൻ വ്യവസായത്തിലൂടെ തദ്ദേശീയ സംഭരണത്തിനായി ഉപയോഗിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ലക്ഷ്യത്തിൽ കൂടുതൽ നേട്ടം കൈവരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "ആത്മനിര്‍ഭര്‍ ഭാരത്" എന്ന ദർശനം സാക്ഷാത്‌ക്കരിക്കാൻ ഇതിലൂടെ മന്ത്രാലയത്തിന്  കഴിഞ്ഞു.

2022 മാർച്ചിലെ പ്രാഥമിക ചെലവ് റിപ്പോർട്ട് പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ പ്രതിരോധ സേവന ബജറ്റിന്റെ 99.50% പ്രതിരോധ മന്ത്രാലയത്തിന് ഉപയോഗപ്പെടുത്താൻ സാധിച്ചു.

*****



(Release ID: 1818274) Visitor Counter : 149