ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജ്:  ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി 180 ദിവസത്തേക്ക് കൂടി നീട്ടി.

Posted On: 19 APR 2022 1:35PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഏപ്രിൽ 19, 2022  


'പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ  (PMGKP) ഉൾപ്പെടുന്ന, കൊവിഡ്-19  പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന  ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി' 2022 ഏപ്രിൽ 19 മുതൽ 180 ദിവസത്തേക്ക് കൂടി നീട്ടി.

ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് 2022 ഏപ്രിൽ 19-ന് തയ്യാറാക്കിയ കത്ത്, അതത് സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിളിലും ആരോഗ്യ പ്രവർത്തകർക്കിടയിൽ വിപുലമായ പ്രചാരണം നൽകുന്നതിനായി  സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ (ആരോഗ്യം)/പ്രിൻസിപ്പൽ സെക്രട്ടറിമാർ (ആരോഗ്യം)/സെക്രട്ടറിമാർ (ആരോഗ്യം) എന്നിവർക്ക് അയച്ചു.

പൊതു സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, കോവിഡ്-19 രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും പരിചരിക്കുകയും ചെയ്യുന്നവർ തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള 22.12 ലക്ഷം പേർക്ക്,  50 ലക്ഷം വ്യക്തിഗത അപകട പരിരക്ഷ ഉറപ്പാക്കും വിധം 2020 മാർച്ച് 30-നാണ്  PMGKP ആരംഭിച്ചത്.

ഇത് കൂടാതെ, ഇതുവരെ ഉണ്ടാകാത്ത പ്രത്യേകമായ  സാഹചര്യം കണക്കിലെടുത്ത്, സ്വകാര്യ ആശുപത്രി ജീവനക്കാർ / വിരമിച്ചവർ / സന്നദ്ധപ്രവർത്തകർ / പ്രാദേശിക നഗര സ്ഥാപനങ്ങളിലെ ജീവനക്കാർ  / കരാർ ജോലിക്കാർ / ദിവസ വേതനക്കാർ / കേന്ദ്ര / സംസ്ഥാന ആശുപത്രികൾ  / കേന്ദ്ര / സംസ്ഥാന  സ്വയംഭരണ ആശുപത്രികൾ, എയിംസ്,  കൊവിഡ്-19 രോഗികളുടെ പരിചരണത്തിനായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്ര മന്ത്രാലയങ്ങൾക്ക് കീഴിലുള്ള  ദേശീയപ്രാധാന്യമുള്ള  (INI)/ആശുപത്രികൾ എന്നിവയെല്ലാം  PMGKP-യുടെ കീഴിൽ വരുന്നു.

പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ, കൊവിഡുമായി ബന്ധപ്പെട്ട ജോലികൾക്കിടെജീവൻ നഷ്ടപെട്ട   ആരോഗ്യ പ്രവർത്തകരുടെ  1905 അപേക്ഷകൾ തീർപ്പാക്കി.

 
IE/SKY
 
*****


(Release ID: 1818072) Visitor Counter : 189