പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്‌കൂളുകള്‍ക്കായുള്ള ഗാന്ധിനഗറിലെ വിദ്യാ സമീക്ഷ കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

കേന്ദ്രത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുകയും ബന്ധപ്പെട്ടവരുമായി സംവദിക്കുകയും ചെയ്തു

വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും അനൗപചാരികവും നൈസര്‍ഗ്ഗികവുമായ ഇടപെടല്‍

കൂടുതല്‍ വിദ്യാര്‍ത്ഥികളെ ദിക്ഷ പോര്‍ട്ടലുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു

സംവിധാനത്തില്‍ പോഷകാഹാര നിരീക്ഷണം കൂടി ഉള്‍പ്പെടുത്തത്തുന്ന കാര്യം പരിശോധിക്കണമെന്നു നിർദേശം

മനുഷ്യ സ്പര്‍ശത്തിന്റെ പ്രാധാന്യവും യഥാര്‍ത്ഥവും വെര്‍ച്വലും തമ്മിലുള്ള സമതുലിതാവസ്ഥയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു

പുതിയ സംവിധാനത്തെ അടിസ്ഥാനമാക്കി ആരോഗ്യകരമായ മത്സരത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താന്‍ ആഹ്വാനം.

Posted On: 18 APR 2022 8:19PM by PIB Thiruvananthpuram

സ്‌കൂളുകള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗാന്ധിനഗറിലെ വിദ്യാ സമീക്ഷ കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിച്ചു. നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയെ കാണിക്കുകയും കേന്ദ്രത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുള്‍പ്പെടുന്ന വീഡിയോകളുടെ തത്സമയ പ്രദര്‍ശനവും നടത്തുകയും ചെയ്തു. ഓഡിയോ വിഷ്വല്‍ അവതരണത്തിലൂടെ പ്രധാനമന്ത്രിക്കു ലഘു വിവരണം നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 പ്രധാനമന്ത്രി ബന്ധപ്പെട്ടവരുമായി സംവദിച്ചു. അംബാജിയില്‍ നിന്നുള്ള പ്രധാന അധ്യാപിക ശ്രീമതി രാജശ്രീ പട്ടേലുമായാണ് ആദ്യമായി സംസാരിച്ചത്. പുതിയ സാങ്കേതിക വിദ്യകളോടുള്ള അധ്യാപകരുടെ താല്‍പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. ദീക്ഷ പോര്‍ട്ടലിന്റെ ഉപയോഗത്തെക്കുറിച്ചും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ചോദിച്ചു. പഠനഭാരം വര്‍ധിച്ചിട്ടുണ്ടോ അതോ സ്ഥിതിഗതികള്‍ എളുപ്പമാക്കിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. കബളിപ്പിക്കാന്‍ ബുദ്ധിമുട്ടായെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായും അദ്ദേഹം ആശയവിനിമയം നടത്തി. നന്നായി കളിക്കാനും ഭക്ഷണം കഴിക്കാനും പ്രധാനമന്ത്രി വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി വളരെ അനൗപചാരികമായും വാചാലമായുമാണു സംസാരിച്ചത്. അതേ ജില്ലയില്‍ നിന്നുള്ള സിആര്‍സി കോര്‍ഡിനേറ്ററും പുതിയ സാങ്കേതികവിദ്യ വരുത്തിയ മാറ്റത്തെക്കുറിച്ചു വിവരിച്ചു.  കോര്‍ഡിനേറ്റര്‍ മുഖേന നിരീക്ഷണത്തിന്റെയും സ്ഥിരീകരണത്തിന്റെയും പ്രക്രിയയിലൂടെ അദ്ദേഹം പ്രധാനമന്ത്രിയെ കൊണ്ടുപോയി.  പോഷകാഹാര നിരീക്ഷണത്തിന് ഈ സംവിധാനം ഉപയോഗിക്കുന്നതിനെക്കുറിച്ചും അധ്യാപകര്‍ക്ക് ഇത് പ്രായോഗികമാണോയെന്നും സമീകൃതാഹാരത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെയും മറ്റ് പങ്കാളികളെയും ബോധവത്കരിക്കാന്‍ എന്തുചെയ്യാനാകുമെന്നും ചോദിച്ച് പ്രധാനമന്ത്രി പുതിയ സംവിധാനത്തിന്റെ വിശദാംശങ്ങളിൾ  ആരാഞ്ഞു .

 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡ സന്ദര്‍ശിച്ചതിന്റെ  വ്യക്തിപരമായ അനുഭവം ശ്രീ മോദി വിവരിച്ചു. അവിടെ അദ്ദേഹം ഒരു ശാസ്ത്ര മ്യൂസിയം സന്ദര്‍ശിക്കുകയും കിയോസ്‌കിലെ ഭക്ഷണക്രമത്തിന്റെ ചാര്‍ട്ട് പൂരിപ്പിക്കുകയും ചെയ്തു. തന്റെ സസ്യാഹാര ഭക്ഷണരീതി കൊണ്ട്, ചാര്‍ട്ട് പൂരിപ്പിച്ച യന്ത്രം 'നിങ്ങള്‍ ഒരു പക്ഷിയാണോ' എന്ന് ചോദിക്കുന്ന സ്ഥിതിയുണ്ടായി.
സാങ്കേതികവിദ്യ പ്രാപ്യവും ഇതുവരെ അജ്ഞാതമായ പുതിയ കാഴ്ചകള്‍ തുറക്കാന്‍ കഴിയുന്നതുമാണെന്ന് ഓര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. എങ്കിലും, വെര്‍ച്വല്‍ ലോകത്തിനു വേണ്ടി യഥാര്‍ത്ഥ ലോകത്തെ അവഗണിക്കരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

 കച്ചില്‍ നിന്നുള്ള പ്രൈമറി സ്‌കൂള്‍ എസ്എംസി കമ്മിറ്റി പ്രതിനിധി റാത്തോര്‍ കല്‍പ്പനയോടു പ്രൈമറി അധ്യാപകര്‍ക്കുള്ള ആനുകൂല്യത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. പുതിയ സംവിധാനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പൂജയോട് സംസാരിക്കവെ, മെഹ്സാനയിലെ അധ്യാപകര്‍ക്ക് പ്രാദേശിക കച്ച് ഭാഷയില്‍ പഠിപ്പിക്കാന്‍ കഴിയാത്ത ഒരു പഴയ വിഷയം പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.  സ്ഥിതി മെച്ചപ്പെട്ടതായി പ്രധാനമന്ത്രിയെ അറിയിച്ചു. ദുര്‍ബലരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി ഹൃദയത്തിന്റെ ഭാഷയില്‍ ചോദിച്ചു. ജി ശാല, ദീക്ഷ ആപ്പ് തുടങ്ങിയവ കൊറോണ കാലത്ത് അധ്യാപകര്‍ ഉപയോഗിച്ചതെങ്ങനെയെന്നും നാടോടി സമൂഹങ്ങള്‍ക്ക് പോലും വിദ്യാഭ്യാസം നല്‍കിയതെങ്ങനെയെന്നും സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അറിയിച്ചു. പുതിയ സംവിധാനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടെന്നും പ്രധാനമന്ത്രിയോടു പറഞ്ഞു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്തതില്‍ പ്രധാനമന്ത്രി തന്റെ ആശങ്ക പ്രകടിപ്പിച്ചു. കായികം ഇനി പാഠ്യേതര വിഷയമല്ലെന്നും അത് പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു.

താപി ജില്ലയില്‍ നിന്നുള്ള ദര്‍ശന ബെന്‍ തന്റെ അനുഭവം വിശദീകരിക്കുകയും പുതിയ സംവിധാനം കാരണം വിവിധ മാനദണ്ഡങ്ങള്‍ എങ്ങനെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞു.  ജോലിഭാരം കുറഞ്ഞതായും അവര്‍ പറഞ്ഞു.  ദീക്ഷ പോര്‍ട്ടലില്‍ മിക്ക വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തന്‍വി തനിക്ക് ഡോക്ടറാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. വിദൂര പ്രദേശങ്ങളില്‍ മുമ്പ് ശാസ്ത്ര വിഷയങ്ങള്‍ ലഭ്യമല്ലായിരുന്നുവെന്നും എന്നാല്‍ തീവ്രമായ പ്രചാരണത്തിന് ശേഷം സാഹചര്യം മാറിയെന്നും ഇപ്പോള്‍ നേട്ടങ്ങള്‍ ദൃശ്യമാണെന്നും പ്രധാനമന്ത്രി ആ കുട്ടിയോടു പറഞ്ഞു.

 ഗുജറാത്ത് എപ്പോഴും പുതിയ രീതികളിലേക്കാണ് പോകുന്നതെന്നും പിന്നീട് രാജ്യം മുഴുവന്‍ അവ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ കാണിക്കുന്ന താല്‍പ്പര്യത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു.  മനുഷ്യന്റെ മൂലകത്തെ ജീവനോടെ നിലനിര്‍ത്താന്‍ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.  'കൂടെ വായിക്കുക' ഫീച്ചറിനെയും വാട്ട്സ്ആപ്പ് അധിഷ്ഠിത പ്രതിവിധി നടപടികളെയും കുറിച്ച് അദ്ദേഹത്തോട് അവര്‍ പറഞ്ഞു. പുതിയ സംവിധാനത്തെ അടിസ്ഥാനമാക്കി ആരോഗ്യകരമായ മത്സരത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 കേന്ദ്രം പ്രതിവര്‍ഷം 500 കോടിയിലധികം ഡാറ്റാ സെറ്റുകള്‍ ശേഖരിക്കുകയും വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബിഗ് ഡാറ്റ അനലിറ്റിക്സ്, നിര്‍മിതബുദ്ധി, യന്ത്രവല്‍കൃത പഠനം എന്നിവ ഉപയോഗിച്ച് അവയെ അര്‍ത്ഥപൂര്‍ണ്ണമായി വിശകലനം ചെയ്യുകയും ചെയ്യുന്നു.  അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ദൈനംദിന ഓണ്‍ലൈന്‍ ഹാജര്‍ നിരീക്ഷിക്കാനും വിദ്യാര്‍ത്ഥികളുടെ പഠന ഫലങ്ങളുടെ കേന്ദ്രീകൃതമായി വിലയിരുത്താനും കേന്ദ്രം സഹായിക്കുന്നു. വിദ്യാ സമീക്ഷ കേന്ദ്രയെ ആഗോളതലത്തില്‍ മികച്ച പ്രവര്‍ത്തനമായി കണക്കാക്കി, മറ്റ് രാജ്യങ്ങളെയും ഇന്ത്യ സന്ദര്‍ശിക്കാനും ഇതേക്കുറിച്ച് പഠിക്കാനും ലോകബാങ്ക്   ക്ഷണിച്ചു.

****

-ND-

(Release ID: 1817904) Visitor Counter : 146