യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇ-ഖേൽ പാഠശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

Posted On: 13 APR 2022 3:37PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 13, 2022  

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ SAI LNCPE സംഘടിപ്പിച്ച ഇ-ഖേൽ പാഠശാലയുടെ സമാപന സമ്മേളനം കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ്
ഠാക്കൂർ ഇന്ന് വെർച്യുൽ ആയി ഉദ്ഘാടനം ചെയ്തു.

കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ തന്റെ പ്രസംഗത്തിൽ രാജ്യത്തെ യുവാക്കളോട് കായികം ജീവിതത്തിന്റെ ഒരു ഭാഗമായി എടുക്കണമെന്ന് അഭ്യർത്ഥിച്ചു. പരിപാടിയുടെ ഏഴാമത്തെ ബാച്ച് വിജയകരമായി നടത്തിയതിന് സായി എൽ എൻ സി പി  ഇ, ഖേലോ ഇന്ത്യ ഇ- ഖേൽ പാഠശാല സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഭൂമിശാസ്ത്രപരമായ പരിമിതികൾ പരിഗണിക്കാതെ, കായികവുമായി ബന്ധപ്പെട്ട അറിവുകൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രാപ്യമാക്കുക എന്നതാണ് ഇ-ഖേൽ പാഠശാലയുടെ ലക്ഷ്യം. നാഷണൽ സ്‌പോർട്‌സ് ഫെഡറേഷനുകൾ, പ്രമുഖ പരിശീലകർ, അത്‌ലറ്റുകൾ, വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച് പ്രൊഫഷണലായി രൂപകൽപ്പന ചെയ്‌ത ഒരു പാഠ്യപദ്ധതി ഇതിന് ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സ്‌പോർട്‌സ് ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ കായികാധ്യാപകർക്കും പരിശീലകർക്കും/പഠിതാക്കൾക്കും അടിസ്ഥാന തലത്തിൽ ഏകീകൃത ഘടനാപരമായ ഓൺലൈൻ പരിശീലന കോഴ്‌സുകൾ നൽകുന്നതിനായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിഭാവനം ചെയ്‌ത പദ്ധതിയാണ് ഇ-ഖേൽ പാഠശാല. ഇ-ഖേൽ പാഠശാലയിലൂടെ സായി ഒരു ഓൺലൈൻ കായിക പഠന പദ്ധതി സൃഷ്‌ടിച്ചിട്ടുണ്ട്. അത് അടിസ്ഥാന തലത്തിൽ കായികമേഖലയുടെ വിപ്ലവകരമായി മുന്നേറ്റത്തിനുള്ള ഒരു ഉത്തേജകമായി പ്രവർത്തിക്കും. ഇത് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള പരിശീലനം സാധ്യമാക്കും.

 
ഭാവി തലമുറയ്ക്ക് അവരുടെ കായിക കഴിവുകൾ തിരിച്ചറിയുന്നതിനും വിവിധ കായിക ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനും മികച്ച നിലവാരത്തിലേക്ക് ഉയരുന്നതിനും ഇത് അവരെ കൂടുതൽ പ്രാപ്തരാക്കും


SAI LNCPE റീജിയൻ പ്രിൻസിപ്പൽ & റീജിയണൽ ഹെഡ് ഡോ. ജി. കിഷോർ സ്വാഗതം പറഞ്ഞു.   സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടർ ജനറൽ ശ്രീ സന്ദീപ് പ്രധാൻ, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 
 
RRTN/SKY
 
***

(Release ID: 1816453) Visitor Counter : 97