രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യ-യുഎസ് 2+2 മന്ത്രിതല സംഭാഷണത്തിന് ശേഷം രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ പത്രപ്രസ്താവന

Posted On: 12 APR 2022 9:17AM by PIB Thiruvananthpuramന്യൂ ഡെൽഹി, ഏപ്രിൽ 12, 2022

പരസ്പര ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ഇച്ഛാശക്തിയാണ് മന്ത്രിതലത്തിൽ നടന്ന അർത്ഥവത്തായതും ആഴത്തിലുള്ളതുമായ ചർച്ചകൾ പ്രതിഫലിപ്പിക്കുന്നതെന്ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉഭയകക്ഷിതലത്തിൽ, പ്രതിരോധ, ആഗോള പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ പൊതുവായ കാഴ്ചപ്പാട് ഇന്ത്യയും യുഎസും പങ്കിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലകളിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ഈ പങ്കാളിത്തം നിർണായകമാണ്.

വിപുലമായ ഇടപെടലുകൾ ചില സുപ്രധാന ഫലങ്ങൾ നൽകിയെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു:

1) ഇന്ത്യയുടെ ബഹിരാകാശ വകുപ്പും യുഎസ്എ-യുടെ പ്രതിരോധ വകുപ്പും തമ്മിൽ ഒരു ബഹിരാകാശ സാഹചര്യ ബോധവൽക്കരണ കരാർ (Space Situational Awareness Agreement) നടപ്പാക്കാൻ തീരുമാനിച്ചു

2) സമീപഭാവിയിൽ പ്രതിരോധ മേഖലയും പ്രതിരോധ നിർമിത ബുദ്ധിയും സംബന്ധിച്ച സംഭാഷണങ്ങൾ നടത്തും  

3) സൈനികാഭ്യാസങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ആലോചന

ബഹ്‌റൈൻ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സംയോജിത മാരിടൈം ഫോഴ്‌സിൽ (സിഎംഎഫ്), ഇന്ത്യ ഒരു സഹ പങ്കാളിയായി ചേരുന്നത് പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രാദേശിക സുരക്ഷയിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് രക്ഷാ മന്ത്രി പറഞ്ഞു. COMCASA ഫലപ്രദമായി നടപ്പിലാക്കുന്നതിലും BECA പൂർണ്ണമായി നടപ്പിലാക്കുന്നതിലും ഇന്ത്യ മുന്നോട്ട് പോകുന്നതായി അദ്ദേഹം പറഞ്ഞു.

പ്രതിരോധ സൈബർ, പ്രത്യേക സേന എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനും LEMOA-യുടെയും സംയുക്ത അഭ്യാസങ്ങളുടെയും കീഴിലുള്ള ലോജിസ്റ്റിക് സഹകരണത്തിന്റെ വ്യാപ്തി വിപുലീകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

നൂതനവും ഉയർന്നുവരുന്നതും നിർണായകവുമായ സൈനിക സാങ്കേതിക വിദ്യകളിൽ സംയുക്ത പദ്ധതികളോടെ ഡിഫൻസ് ടെക്നോളജി ആൻഡ് ട്രേഡ് ഇനിഷ്യേറ്റീവ് (ഡിടിടിഐ) പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും വേഗത്തിൽ നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും ചർച്ച നടത്തി.

'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ യുഎസ് പ്രതിരോധ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

 
RRTN/SKY
 
****


(Release ID: 1815942) Visitor Counter : 178