പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും തമ്മിലുള്ള വെർച്വൽ ആശയവിനിമയം
Posted On:
10 APR 2022 8:24PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 11 ന് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി ഒരു വെർച്വൽ കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും നിലവിലുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. ആഗോള തലത്തിൽ സമഗ്ര ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉന്നത തല ഇടപഴകൽ തുടരാൻ ഈ കൂടിക്കാഴ്ച്ച ഇരുപക്ഷത്തെയും പ്രാപ്തരാക്കും.
രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും അവരുടെ യുഎസ് സഹപ്രതിനിധികളായ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും , വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെനും നയിക്കുന്ന നാലാമത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല സംഭാഷണത്തിന് മുന്നോടിയായാണ് നേതാക്കളുടെ വെർച്വൽ ആശയവിനിമയം.
--ND--
(Release ID: 1815520)
Visitor Counter : 181
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada