സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

സംഗീത നാടക അക്കാദമി ,ലളിതകലാ അക്കാദമി അവാർഡുകൾ  ഏപ്രിൽ 9 ന്  വൈസ് പ്രസിഡന്റ് സമ്മാനിക്കും.

Posted On: 08 APR 2022 4:01PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി : ഏപ്രിൽ  08 .2022


ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു 2018-ലെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും സംഗീത നാടക അവാർഡുകളും 44 പ്രമുഖ കലാകാരന്മാർക്കും (4 ഫെലോകളും 40 അവാർഡ് ജേതാക്കളും), 2021 ലെ  ലളിതകലാ അക്കാദമിയുടെ 3 ഫെലോകൾക്കും 20 ദേശീയ അവാർഡുജേതാക്കൾക്കും , 2022 ഏപ്രിൽ 9 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടക്കുന്ന സംയുക്ത ചടങ്ങിൽ  വെച്ച് സമ്മാനിക്കും.

ശ്രീ സക്കീർ ഹുസൈൻ, ശ്രീ ജതിൻ ഗോസ്വാമി, ഡോ. സോണാൽ മാൻസിങ്, ശ്രീ തിരുവിടൈമരുദൂർ കുപ്പയ്യ കല്യാണസുന്ദരം എന്നിങ്ങനെ രംഗ കലാ  മേഖലയിലെ മികച്ച സംഭാവനകൾക്ക് സംഗീത നാടക അക്കാദമി 2018-ൽ നാല് ഫെലോമാരെ തിരഞ്ഞെടുത്തിരുന്നു .ശ്രീ ഹിമ്മത്ത് ഷാ, ശ്രീ ജ്യോതി ഭട്ട്, ശ്രീ ശ്യാം ശർമ്മ എന്നീ മൂന്ന് മികച്ച കലാകാരന്മാർക്കാണ്  ലളിതകലാ അക്കാദമിയുടെ   ഫെലോഷിപ്പ് ലഭിച്ചത് 


(Release ID: 1814856) Visitor Counter : 201