ശാസ്ത്ര സാങ്കേതിക മന്ത്രാലയം
പൊതു വെല്ലുവിളികൾക്ക് പറ്റിയ പരിഹാരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് SCO രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇന്ത്യ.
Posted On:
08 APR 2022 1:04PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 8, 2022
ഭക്ഷ്യ സുരക്ഷ, ചിലവുകുറഞ്ഞ ആരോഗ്യ പാലന സൗകര്യങ്ങൾ, ഊർജ്ജ ലഭ്യത തുടങ്ങിയവ ഉറപ്പാക്കൽ അടക്കമുള്ള പൊതുവായ വെല്ലുവിളികൾക്ക് വേണ്ടി, ചിലവ് കുറഞ്ഞതും നൂതനവുമായ ശാസ്ത്രീയ പരിഹാരങ്ങൾക്ക് രൂപം നൽകുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഷാങ്ഹായി സഹകരണ സംഘടന അംഗരാഷ്ട്രങ്ങളോട് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആഹ്വാനം ചെയ്തു.
SCO യോഗത്തെ വിദൂര ദൃശ്യ സാങ്കേതികവിദ്യയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യ ശോഷണം തുടങ്ങിയ പ്രശ്നങ്ങളെ അംഗരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു
2022 സെപ്റ്റംബറിൽ നടക്കുന്ന SCO സമർകാന്ത് ഉച്ചകോടിയുടെ ഭാഗമായി പൊതുവായ ധാരണയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യയുടെ ശക്തമായ പിന്തുണയും, മികച്ച പങ്കാളിത്തവും കേന്ദ്ര മന്ത്രി ഉറപ്പു നൽകി
വികസിത രാജ്യങ്ങളുമായി മത്സരിക്കാൻ കഴിയുന്ന തരത്തിൽ നൂതന സാങ്കേതിക വിദ്യകളിൽ ഈ മേഖലയെ ഒരു പങ്കാളിയാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മേഡിയുടെ 2021 ലെ എസ്‌സിഒ ദുഷാൻബെ ഉച്ചകോടിയിലെ ആഹ്വാനം ഡോ ജിതേന്ദ്ര സിംഗ് അനുസ്മരിച്ചു.
ശാസ്ത്രീയവും വസ്തുതാപരവുമായ ചിന്തകളിലേയ്ക്കായി നമ്മുടെ കഴിവുറ്റ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യുവ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവർ തമ്മിലുള്ള ബന്ധം വളർത്തുന്നത് വഴി ഇത്തരത്തിലുള്ള ചിന്തകളും നൂതന ആശയ രൂപീകരണത്തിനുള്ള താത്പര്യവും വളർത്തിയെടുക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
വിജ്ഞാന സമ്പദ് വ്യവസ്ഥ നേതൃത്വം നൽകുന്ന, ഏറ്റവും വലിയ വിപണികളിൽ ഒന്നായി മാറിക്കൊണ്ട് വരും കാലങ്ങളിൽ SCO ആഗോള പ്രാധാന്യം നേടിയെടുക്കും എന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി . പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾക്ക് അനുയോജ്യമായ സംയുക്ത ശാസ്ത്രസാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാൻ അംഗ രാഷ്ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
IE/SKY
****
(Release ID: 1814810)
Visitor Counter : 147