ആയുഷ്
ആഗോള സാന്നിധ്യം ആകർഷിച്ച് യോഗ ഉത്സവ്; ചെങ്കോട്ടയിൽ ആയിരക്കണക്കിന് ആളുകൾ യോഗാഭ്യാസത്തിൽ പങ്കെടുത്തു
Posted On:
07 APR 2022 12:59PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 7, 2022
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം ഇന്ന് ചെങ്കോട്ടയിലെ പ്രസിദ്ധമായ ഓഗസ്റ്റ് 15 മൈതാനത്ത് യോഗ ഉത്സവം സംഘടിപ്പിച്ചു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ (ഐഡിവൈ) 75 ദിവസത്തെ കൗണ്ട്ഡൗണിനും പരിപാടി തുടക്കമിട്ടു. ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള മുഖ്യാതിഥിയായി പങ്കെടുത്തു.
പൊതുവായ യോഗ രീതികളുടെ (Common Yoga Protocol - CYP) പ്രദർശനത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, യോഗ ഗുരുക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർ സജീവമായി പങ്കെടുത്തു.
ഈ അവസരത്തിൽ, 75 പൈതൃക കേന്ദ്രങ്ങളിൽ യോഗാ പ്രകടനം നടത്താൻ മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ അറിയിച്ചു. കൂടാതെ സൂര്യന്റെ ചലനത്തിനനുസൃതമായി അന്താരാഷ്ട്ര യോഗ ദിന പരിപാടികൾ ലോകമെമ്പാടും എത്തിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ഒരു സൂര്യൻ, ഒരു ഭൂമി’ എന്ന പ്രചാരണ പരിപാടിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ 3000-ലധികം യോഗ സാധകർ പൊതുവായ യോഗ രീതികളുടെ പ്രദർശനം നടത്തി. ആയുഷ് മന്ത്രാലയത്തിന്റെയും യോഗ സ്ഥാപനങ്ങളുടെയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരിപാടി സ്ട്രീം ചെയ്തു.
RRTN/SKY
(Release ID: 1814431)
Visitor Counter : 213