ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 184.87 കോടി കടന്നു

Posted On: 05 APR 2022 9:30AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിഏപ്രിൽ 5, 2022

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 184.87 കോടി (1,84,87,33,081കടന്നു2,22,15,213 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചുഇതുവരെ 1.92 കോടിയിൽ (1,92,18,099കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ്നിലവിൽ ചികിത്സയിലുള്ളത് 12,054 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.03% ശതമാനമാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,280 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,96,369 ആയിദേശീയ രോഗമുക്തി നിരക്ക് 98.76%.

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 795 പേർക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 4,66,332 പരിശോധനകൾ നടത്തി79.15 കോടിയിൽ അധികം (79,15,46,038) പരിശോധനകളാണ് ഇതുവരെ നടത്തിയത്.  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.22 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.17 ശതമാനമാണ്.

RRTN

 



(Release ID: 1813540) Visitor Counter : 151