രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

വരുണ സൈനികാഭ്യാസം - 2022 സമാപിച്ചു

Posted On: 04 APR 2022 11:28AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 04, 2022

ഇന്തോ-ഫ്രഞ്ച് ഉഭയകക്ഷി നാവിക സൈനികാഭ്യാസമായ ‘വരുണ-2022’ ന്റെ 20-ാം പതിപ്പിന് ഇന്നലെ (2022 ഏപ്രിൽ 03 ന്) സമാപനമായി. ഇക്കൊല്ലത്തെ അഭ്യാസത്തിൽ കൂടുതൽ വിപുലമായ സമുദ്ര സൈനികാഭ്യാസ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരുന്നു.

നൂതനമായ അന്തർവാഹിനി പ്രതിരോധ യുദ്ധ തന്ത്രങ്ങൾ, പീരങ്കി അഭ്യാസം, അത്യാധുനികമായ സൈനിക വിന്യാസങ്ങൾ, തന്ത്രപരമായ യുദ്ധ കൗശലങ്ങൾ, വിപുലമായ വ്യോമ പ്രവർത്തനങ്ങൾ എന്നിവയിലായിരുന്നു വരുണ സൈനികാഭ്യാസം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹെലികോപ്റ്ററുകളുടെ ക്രോസ് ഡെക്ക് ലാൻഡിംഗും അഭ്യാസത്തിലുൾപ്പെട്ടിരുന്നു. അഭ്യാസങ്ങളിൽ ഉയർന്ന പരസ്പര പ്രവർത്തനക്ഷമത ദൃശ്യമായി. സമുദ്രത്തിൽ വച്ചുള്ള വെടിയുതിർക്കൽ അഭ്യാസങ്ങളും തിരനിറയ്ക്കൽ പരിശീലനവും ഇതിന്റെ ഭാഗമായിരുന്നു.

അഭ്യാസത്തിന്റെ അവസാന ഘട്ടം അഡ്വാൻസ്ഡ് ആൻറി സബ്മറൈൻ വാർഫെയർ (ASW) അഭ്യാസങ്ങളാൽ  ശ്രദ്ധേയമായിരുന്നു. തുടർന്ന് കടലിൽ വച്ച് തന്നെ നാവികർ കപ്പലുകൾ മാറിക്കയറുന്ന അഭ്യാസവും ഉണ്ടായിരുന്നു.

അഭ്യാസത്തിന്റെ അവസാന ദിവസം (03 ഏപ്രിൽ 22) ഉദ്യോഗസ്ഥരുടെ ക്രോസ് വിസിറ്റുകളും, നാവികരുടെ ക്രോസ് എംബാർക്കേഷനും, സമാപന സമ്മേളനവും നടന്നു.
 
തടസ്സ രഹിതമായ ഏകോപനം, യുദ്ധതന്ത്രങ്ങളുടെ കൃത്യമായ നിർവ്വഹണം, സങ്കീർണ്ണമായ അന്തർവാഹിനി പ്രതിരോധ യുദ്ധ വിന്യാസങ്ങളുടെ പഴുതടച്ചുള്ള പ്രകടങ്ങൾ എന്നിവ വരുണ-2022 ന്റെ സവിശേഷതയായിരുന്നു. ഇന്ത്യൻ നാവികസേനയും ഫ്രഞ്ച് നാവികസേനയും തമ്മിലുള്ള ഉന്നത സഹവർത്തിത്വവും പരസ്പര ധാരണയും പ്രതിഫലിപ്പിക്കുന്നതായിരുന്നു സൈനികാഭ്യാസം.

 
RRTN/SKY

(Release ID: 1813141) Visitor Counter : 252