ഊര്‍ജ്ജ മന്ത്രാലയം
താല്‍ക്കാലിക ബൃഹദ് ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള മെഗാ പവര്‍ പോളിസി (ഊര്‍ജ്ജനയം) 2009 ലെ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
प्रविष्टि तिथि:
30 MAR 2022 2:21PM by PIB Thiruvananthpuram
10 നിശ്ചിത താല്‍ക്കാലിക മെഗാ സര്‍ട്ടിഫൈഡ് പ്രോജക്ടുകള്‍ക്ക് അന്തിമ മെഗാ സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികൾക്ക് നല്‍കുന്നതിനുള്ള സമയം 36 മാസത്തേക്ക് നീട്ടിനല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതി ഇന്ന് അംഗീകാരം നല്‍കി.
അന്തിമ മെഗാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടുന്നത്, ഭാവിയിലെ പി.പി.എ (വൈദ്യതി വാങ്ങല്‍ കരാറുകള്‍)കള്‍ക്കായി മത്സരാധിഷ്ഠിത ലേലം ചെയ്യുന്നതിനും നയ നിബന്ധനകള്‍ക്കനുസരിച്ച് നികുതി ഇളവുകള്‍ നേടാനും ഡെവലപ്പര്‍മാരെ പ്രാപ്തരാക്കും. വര്‍ദ്ധിച്ച പണലഭ്യത രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും പ്രതിസന്ധിലായ വിവിധ ഊര്‍ജ്ജ ആസ്തികളുടെ പുനരുജ്ജീവനം ഉറപ്പാക്കുകയും ചെയ്യും.
നികുതി അധികാരികള്‍ക്ക് അന്തിമ മെഗാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കമ്മീഷന്‍ ചെയ്ത/ ഭാഗികമായി കമ്മീഷന്‍ ചെയ്ത 10 താല്‍ക്കാലിക മെഗാ പദ്ധിതികളുടെ കാലാവധി ഇറക്കുമതി തീയതി മുതല്‍ 120 മാസം എന്നതിന് പകരം 156 മാസമായി നീട്ടി. ഈ വിപുലീകൃത കാലയളവില്‍, നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം (എം.എന്‍.ആര്‍.ഇ), സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.ഇ.സി.ഐ) എന്നിവയുമായി സഹകരിച്ച് അടിയുറച്ച ഊര്‍ജ്ജം (ഇടക്കാല പുനരുപയോഗ ഊര്‍ജ്ജത്തിന്റെയും, സംഭരണം, പരമ്പരാഗത ഊര്‍ജ്ജം എന്നിവയുടെ സംയോജനം) സംബന്ധിച്ച ദർഘാസുകൾ ക്ഷണിക്കുകയും ഈ ബൃഹദ്പദ്ധതികള്‍ പി.പി.എ സുരക്ഷിതമാക്കുന്നതിനുള്ള ഇത്തരം ബിഡുകളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മത്സരാധിഷ്ഠിതമായി ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ കൈമാറുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് നിലവിലെ വൈദ്യുതി വിപണിയെ അടിസ്ഥാനമാക്കി വൈദ്യുതി മന്ത്രാലയം ഈ കാലയളവില്‍ ഒരു ബദല്‍ വികസിപ്പിക്കും.
-ND-
(रिलीज़ आईडी: 1811471)
आगंतुक पटल : 158