ആഭ്യന്തരകാര്യ മന്ത്രാലയം
2022 ലെ പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഭവനിൽ ഇന്ന് നടക്കുന്ന സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങ്-II-ഇൽ രാഷ്ട്രപതി സമ്മാനിക്കും
प्रविष्टि तिथि:
28 MAR 2022 11:02AM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 28, 2022
2022 ലെ പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഭവനിൽ ഇന്ന് നടക്കുന്ന സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങ്-II-ഇൽ, രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് സമ്മാനിക്കും.
ഡോ പ്രഭ ആത്രെ, ശ്രീ കല്യാൺ സിംഗ് (മരണാനന്തരം) എന്നിവർക്കാണ് പത്മ വിഭൂഷൺ. ശ്രീ വിക്റ്റർ ബാനർജീ, ഡോ സന്ജയ രാജാറാം (മരണാനന്തരം), ഡോ പ്രതിഭ റെ, ആചാര്യ വഷിഷ്ട്ടാ ത്രിപാട്ടി, ഡോ കൃഷ്ണ മൂർത്തി എല്ലയും ശ്രീമതി സുചിത്ര കൃഷ്ണ എല്ലയും (ഇരട്ട അവാർഡ്) എന്നിവർ പത്മ ഭൂഷൺ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. മാർച്ച് 21 ന് പുരസ്‌കാര വിതരണത്തിന്റെ ആദ്യ ഘട്ടം (Civil Investiture Ceremony-I) നടന്നിരുന്നു.
ഈ വർഷം ആകെ 128 പത്മ പുരസ്‌കാരങ്ങൾ നൽകപ്പെടുന്നു. ഇതിൽ രണ്ട് ഇരട്ട അവാർഡ് കേസുകൾ ഉൾപ്പെടുന്നു (ഇരട്ട അവാർഡ് കേസുകളിൽ രണ്ട് പേർ അർഹരാണെങ്കിലും ഒരു പുരസ്‌കരമായാണ് കണക്കാക്കുന്നത്). നാല് പത്മ വിഭൂഷൺ, 17 പത്മ ഭൂഷൺ, 107 പത്മ ശ്രീ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാര ജേതാക്കളുടെ പട്ടിക. അവാർഡിന് അർഹരായവരിൽ 34 പേർ വനിതകളാണ്. വിദേശികൾ/എൻആർഐ/പിഐഒ/ഒസിഐ വിഭാഗത്തിൽ നിന്നുള്ള 10 പേരും, മരണാനന്തര പുരസ്‌കാര ജേതാക്കളായ 13 പേരും പട്ടികയിൽ ഉൾപ്പെടുന്നു.
RRTN
(रिलीज़ आईडी: 1810392)
आगंतुक पटल : 346