നിതി ആയോഗ്‌
azadi ka amrit mahotsav g20-india-2023

നീതി ആയോഗ് കയറ്റുമതി തയ്യാറെടുപ്പ് സൂചിക 2021 ന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി

Posted On: 25 MAR 2022 12:27PM by PIB Thiruvananthpuram
 
ന്യൂ ഡൽഹി, മാർച്ച്  25, 2022


നീതി ആയോഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്‌നസിന്റെ പങ്കാളിത്തത്തോടെ, കയറ്റുമതി തയ്യാറെടുപ്പ് സൂചിക (EPI) 2021 ഇന്ന് പുറത്തിറക്കി.

ഇന്ത്യയുടെ കയറ്റുമതി നേട്ടങ്ങളുടെ സമഗ്രമായ വിശകലനമാണ് റിപ്പോർട്ട്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അവരുടെ പ്രകടനം താരതമ്യപ്പെടുത്തുന്നതിനും മെച്ചപ്പെട്ട നയ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് തടസ്സമായ വെല്ലുവിളികൾ വിശകലനം ചെയ്യുന്നതിനും അത് വഴി കയറ്റുമതി-അധിഷ്ഠിത വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും  ഈ സൂചിക ഉപയോഗിക്കാം.

നയം, ബിസിനസ് അന്തരീക്ഷം, കയറ്റുമതി അന്തരീക്ഷം, കയറ്റുമതി പ്രകടനം എന്നീ 4 പ്രധാന മാനദണ്ഡങ്ങളുടെയും ഒപ്പം 11 ഉപ-മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ പി ഐ  സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്യുന്നത്.

നീതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാറാണ് സൂചിക പുറത്തിറക്കിയത്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, വാണിജ്യ വകുപ്പ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം, മറ്റ് പ്രമുഖർ എന്നിവരും പങ്കെടുത്തു.

'തീരദേശ സംസ്ഥാനങ്ങളിൽ' ഭൂരിഭാഗവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണെന്ന് ഈ പതിപ്പ് വ്യക്തമാക്കുന്നു. തുടർച്ചയായി രണ്ടാം തവണയും ഗുജറാത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയുടെ കയറ്റുമതി പ്രോത്സാഹനത്തിന് ഇ പി ഐ  2021 മൂന്ന് പ്രധാന വെല്ലുവിളികൾ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി അടിസ്ഥാന സൗകര്യത്തിലെ പ്രാദേശിക വ്യത്യാസങ്ങൾ, സംസ്ഥാനങ്ങളിലുടനീളം ദുർബലമായ വ്യാപാര പിന്തുണയും വളർച്ചാ പ്രോത്സാഹനവും, സങ്കീർണ്ണവും തനതുമായ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവേഷണ-വികസന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണവ.

 

മുഴുവൻ റിപ്പോർട്ടിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.niti.gov.in/sites/default/files/2022-03/Final_EPI_Report_25032022.pdf
 
 
RRTN


(Release ID: 1809608) Visitor Counter : 467