ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

"ഇ സഞ്ജീവനി"വഴി 3 കോടി ടെലി കൺസൾട്ടേഷനുകൾ നടത്തി , ആകെ 389860 ഇ-സഞ്ജീവനി സേവനങ്ങളുമായി കേരളം 12-ാം സ്ഥാനത്ത്

Posted On: 25 MAR 2022 2:07PM by PIB Thiruvananthpuram



ന്യൂ ഡൽഹി, മാർച്ച്  25, 2022


ഇ-ആരോഗ്യ  യാത്രയിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ' ഇ സഞ്ജീവനി 'ടെലിമെഡിസിൻ സേവനം  3 കോടി ടെലി കൺസൾട്ടേഷനുകൾ  കടന്നു. കൂടാതെ, ഒരു ദിവസം 1.7 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി "ഇ സഞ്ജീവനി" ടെലിമെഡിസിൻ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.

കോവിഡ്  -19 സമയത്ത് ടെലിമെഡിസിൻ സേവനം ഗണ്യമായ സംഭാവന നൽകി, ഇത് ആശുപത്രികളിലെ ജോലി ഭാരം കുറയ്ക്കുകയും  സേവനത്തിനായി ഡോക്ടർമാരെ ഡിജിറ്റലായി/വിദൂരമായി സമീപിക്കാൻ രോഗികളെ സഹായിക്കുകയും ചെയ്തു. ഗ്രാമീണ നഗര അന്തരം  നികത്താനും ഇത് സഹായിച്ചു.

ലോകത്തെ  ഇത്തരത്തിലുള്ള ആദ്യത്തെ ടെലിമെഡിസിൻ സംരംഭമായ ഇ സഞ്ജീവനിയ്ക്ക്   രണ്ട് വകഭേദങ്ങളുണ്ട്:

1. ഇ സഞ്ജീവനി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ (AB-HWC): നിലവിൽ,  ഏകദേശം 50,000 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളിൽ ഇ സഞ്ജീവനി  ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പ്രവർത്തിക്കുന്നു.

2. ഇ സഞ്ജീവനി ഓ പി ഡി : ആൻഡ്രോയിഡ്, iOS അധിഷ്‌ഠിത സ്‌മാർട്ട് ഫോണുകളിൽ  ഇത് ഒരു മൊബൈൽ ആപ്പായി ലഭ്യമാണ്,. ഈ ആപ്പ്  3 ദശലക്ഷത്തിലധികം പേർ  ഡൗൺലോഡു  ചെയ്തിട്ടുണ്ട്

3 കോടി ഗുണഭോക്താക്കളിൽ 2,26,72,187 പേർ ഇ സഞ്ജീവനി എബി-എച്ച്‌ഡബ്ല്യുസി പോർട്ടൽ വഴിയും 73,77,779  പേർ ഇ സഞ്ജീവനി ഒപിഡി വഴിയും ആനുകൂല്യങ്ങൾ നേടിയിട്ടുണ്ട്. ദേശീയ ടെലിമെഡിസിൻ സേവനത്തിന്റെ ഭാഗമായി  ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി 1,00,000 -ത്തിലധികം ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയവരെ  ഉൾപ്പെടുത്തിയിട്ടുണ്ട്.

 3574  ഇ സഞ്ജീവനി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും 386286 ഓ പി ഡികളുമായി  ആകെ 389860 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളുമായി കേരളം 12-ാം സ്ഥാനത്താണ്.

 
 

 

 

eSanjeevani Consultations

Sr No.

25.03.2022

TOTAL (HWC & OPD)

eSanjeevani AB-HWC

eSanjeevani OPD

 

 

INDIA

30049966

22672187

7377779

 

1

Andhra Pradesh

13147461

13118406

29055

 

2

Karnataka

4424407

2240571

2183836

 

3

West Bengal

2987386

2977774

9612

 

4

Tamil Nadu

1856861

152721

1704140

 

5

Uttar Pradesh

1758053

365248

1392805

 

6

Bihar

1002399

957226

45173

 

7

Maharashtra

930725

817800

112925

 

8

Madhya Pradesh

781262

775161

6101

 

9

Gujarat

753775

89229

664546

 

10

Assam

477821

450856

26965

 

11

Uttarakhand

473004

662

472342

 

12

Kerala

389860

3574

386286

 

13

Punjab

176837

172987

3850

 

14

Chhattisgarh

148242

147353

889

 

15

Himachal Pradesh

147546

142643

4903

 

 

 

 
 
****


(Release ID: 1809607) Visitor Counter : 199