വിദ്യാഭ്യാസ മന്ത്രാലയം
അടിസ്ഥാന പഠന ഘട്ടത്തിലെ പഠന നിലവാരം നേരിട്ട് മനസ്സിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 'അടിസ്ഥാന ഗ്രാഹ്യ പഠനം' നടത്തുന്നു
Posted On:
24 MAR 2022 2:46PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 24, 2022
അടിസ്ഥാന പഠന ഘട്ടത്തിലെ (ഗ്രേഡ് 3 ന്റെ അവസാനം) വിദ്യാർത്ഥികളുടെ പഠന നിലവാരത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഒരു 'അടിസ്ഥാന ഗ്രാഹ്യ പഠനം' നടത്തും. 22 ഇന്ത്യൻ ഭാഷകളിൽ ഗ്രാഹ്യ വായനാ മാനദണ്ഡങ്ങൾ സജ്ജീകരിക്കാൻ ലക്ഷ്യമിടുന്ന ഈ പഠനം ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. നിപുൺ ഭാരത് ദൗത്യത്തിന് അടിസ്ഥാനമിടാനും SDG 4.1.1-ന് ഡാറ്റ ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രായത്തിനനുയോജ്യമായ, പരിചിതവും അപരിചിതവുമായ വാക്യങ്ങൾ ഒരു നിശ്ചിത വേഗതയിൽ, കൃത്യമായും, ഗ്രാഹ്യബുദ്ധിയോടെയും വായിക്കാനും, അടിസ്ഥാന സംഖ്യാ വൈദഗ്‌ദ്ധ്യവും ഇതിലൂടെ വിലയിരുത്തും.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 2022 മാർച്ച് 23 മുതൽ 26 വരെ തെരെഞ്ഞെടുത്ത സ്‌കൂളുകളിൽ NCERT അടിസ്ഥാന ഗ്രാഹ്യ പഠനം നടത്തും. ഏകദേശം 10,000 സ്കൂളുകളും, 1 ലക്ഷം വിദ്യാർത്ഥികളും ഈ പഠനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
RRTN/SKY
(Release ID: 1809211)
Visitor Counter : 155