കൃഷി മന്ത്രാലയം
azadi ka amrit mahotsav

അസംസ്‌കൃത ചണത്തിന്റെ 2022- 23 സീസണിലെ താങ്ങുവിലയ്ക്ക് കേന്ദ്ര ന്ത്രിസഭയുടെ അംഗീകാരം

Posted On: 22 MAR 2022 2:41PM by PIB Thiruvananthpuram

അസംസ്‌കൃത ചണത്തിന്റെ 2022- 23 ലെ താങ്ങുവിലയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. കാര്‍ഷിക ചെലവും വിലയും  സംബന്ധിച്ച കമ്മിഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം.

അസംസ്‌കൃത ചണത്തിന്റെ (ടി.ഡി5 ന് തുല്യമായ ടി.ഡി. എന്‍3 ഗ്രേഡ്) 2022-23ലെ സീസണിലെ കുറഞ്ഞ താങ്ങു വില മുന്‍ വര്‍ഷത്തേക്കാള്‍ 250/ രൂപ വര്‍ദ്ധനയോടെ ക്വിന്റലിന് 4750/ രൂപയായി നിജപ്പെടുത്തി. ഇത് ഇന്ത്യയുടെ മൊത്തം ശരാശരി ഉല്‍പ്പാദനച്ചെലവിനെക്കാള്‍ 60.53 ശതമാനത്തിന്റെ വരുമാനം ഉറപ്പാക്കും. 2018-19ലെ ബജറ്റില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചതുപോലെ, മൊത്തത്തിലുള്ള ശരാശരി ഉല്‍പ്പാദനച്ചെലവിനെക്കാള്‍ കുറഞ്ഞത് 1.5 മടങ്ങ് എന്ന നിലയില്‍ കുറഞ്ഞ താങ്ങു വില നിശ്ചയിക്കുക എന്ന തത്വത്തിന് അനുസൃതമായിട്ടാണ് 2022-23 സീസണിലെ അസംസ്‌കൃത ചണത്തിന്റെ ഇപ്പോള്‍ പ്രഖ്യാപിച്ച താങ്ങുവില .

ഇത് കുറഞ്ഞത് 50 ശതമാനം ലാഭം ഉറപ്പ് നല്‍കുന്നു. ചണ കര്‍ഷകര്‍ക്ക് മികച്ച പ്രതിഫലം ഉറപ്പാക്കുന്നതിനും ഗുണനിലവാരമുള്ള ചണനാരുകള്‍ക്ക് പ്രോത്സാഹന സഹായം നല്‍കുന്നതിനുമുള്ള സുപ്രധാനവും പുരോഗമനപരവുമായ നടപടികളിലൊന്നാണിത്.

വില സഹായ പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സിയായി ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ജെ.സി.ഐ) തുടരും, അത്തരം പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും നഷ്ടം ഉണ്ടാകുകയാണെങ്കില്‍ അത് പൂര്‍ണ്ണമായും കേന്ദ്ര ഗവണ്‍മെന്റ് നികത്തും.

 

-ND-


(Release ID: 1808174)