ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

"കോവിഡ്-19 നിയന്ത്രണത്തിലെ ഇന്ത്യൻ പൊതുജനാരോഗ്യ പ്രതികരണം" എന്ന വിഷയത്തിന്മേലുള്ള  വെബിനാറിൽ ഡോ. മൻസൂഖ് മാണ്ഡവ്യ മുഖ്യപ്രഭാഷണം നടത്തി  

Posted On: 17 MAR 2022 2:11PM by PIB Thiruvananthpuram



ന്യൂ ഡൽഹി, മാർച്ച് 17, 2021

മഹാമാരി കാലത്ത് സമൂഹത്തിന്റെ താഴെക്കിടയിൽ പ്രവർത്തിച്ച ഇരുന്നൂറോളം ഗവൺമെന്റ് ഇതര സംഘടനകൾ, സാമൂഹിക സംഘടനകൾ, നിതി ആയോഗ് എന്നിവരുമായുള്ള വെബിനാറിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ മുഖ്യപ്രഭാഷണം നടത്തി. 'കോവിഡ്-19 നിയന്ത്രണത്തിലെ ഇന്ത്യൻ പൊതുജനാരോഗ്യ പ്രതികരണം' എന്ന വിഷയത്തിലായിരുന്നു വെബിനാർ.

ഭൂമിശാസ്ത്രപരവും സാമൂഹ്യപരവുമായ വൈവിധ്യങ്ങൾ, ഉയർന്ന ജനസംഖ്യ എന്നിവ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിൽ ഒരു ആഗോള നിലവാരം രൂപപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞതായി കേന്ദ്ര മന്ത്രി വ്യക്തമാക്കി. വിവിധങ്ങളായ മേഖലകൾ, ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിൽ 1.8 ബില്യൺ ഡോസിലേറെ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ രാജ്യം കൈവരിച്ച ശേഷി ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം വിലയിരുത്തി.

ഇ-സഞ്ജീവനി, CoWIN പോർട്ടൽ, ആരോഗ്യ സേതു ആപ്പ് തുടങ്ങിയവ വഴി മഹാമാരി കാലത്ത് ആരോഗ്യപരിപാലന സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിലടക്കം സാങ്കേതിക വിദ്യ നിർവഹിച്ച നിസ്തുലമായ പങ്ക് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.

മികച്ചതും ചിലവു കുറഞ്ഞതുമായ വാക്സിനുകൾ നിർമ്മിക്കുന്നതിന് ഒപ്പം വാക്സിൻ മൈത്രി പരിപാടിയിലൂടെ 150 ലേറെ രാജ്യങ്ങളിലേക്ക് അവ കയറ്റി അയയ്ക്കുന്നതിനും ഇന്ത്യക്ക് സാധിച്ചു.

സമൂഹങ്ങൾക്കിടയിൽ അക്ഷീണം പ്രയത്നിക്കുകയും സാധ്യമായ എല്ലാ വഴികളിലും അവർക്ക് സഹായം ഉറപ്പാക്കുകയും ചെയ്ത, താഴെത്തട്ടിൽ പ്രവര്ത്തിക്കുന്ന ഗവൺമെന്റ് ഇതര സംഘടനകൾ, മറ്റ് പങ്കാളികൾ, സാമൂഹിക സംഘടനകൾ എന്നിവർക്കുള്ള അദമ്യമായ നന്ദി ഡോ. മാണ്ഡവ്യ രേഖപ്പെടുത്തി.

 
RRTN/SKY


(Release ID: 1806966) Visitor Counter : 167