പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 16 MAR 2022 8:55PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് (മാർച്ച് 17 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (എൽ ബി എസ് എൻ എ എ ) യുടെ  96-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ മൂല്യനിർണ്ണയ ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കും. പ്രധാനമന്ത്രി പുതിയ കായിക സമുച്ചയത്തിന്റെ  ഉദ്ഘാടനം നിർവ്വഹിക്കുകയും  നവീകരിച്ച ഹാപ്പി വാലി കോംപ്ലക്‌സ് രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

മിഷൻ കർമ്മയോഗിയുടെ തത്വങ്ങളെ അടിസ്ഥാനമാക്കി പുതിയ അധ്യാപന- പരിശീലന രീതിയിലും രൂപകൽപന ചെയ്തതാണ് ,   96-ാമത് ഫൗണ്ടേഷൻ കോഴ്‌സ്. അക്കാദമിയിൽ ഇത്തരത്തിലുള്ള  ആദ്യത്തെ കോമൺ ഫൗണ്ടേഷൻ കോഴ്സിണിത് .  16 സർവീസുകളിലും 3 റോയൽ ഭൂട്ടാൻ സർവീസുകളും (അഡ്മിനിസ്‌ട്രേറ്റീവ്, പോലീസ്, ഫോറസ്റ്റ്)  നിന്നുള്ള 488 ഓഫിസർ ട്രെയിനികൾ ഇതിൽ   ഉൾപ്പെടുന്നു.

യുവത്വമാർന്ന  ബാച്ചിന്റെ സാഹസികവും നൂതനവുമായ മനോഭാവം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് മിഷൻ കർമ്മയോഗിയുടെ തത്വങ്ങളാൽ നയിക്കപ്പെടുന്ന പുതിയ അധ്യാപനരീതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. "സബ് കാ  പ്രയാസ്" എന്ന ആശയത്തിൽ പത്മ അവാർഡ് ജേതാക്കളുമായുള്ള ആശയവിനിമയം, ഗ്രാമീണ ഇന്ത്യയുടെ ആഴത്തിലുള്ള അനുഭവത്തിനായി ഗ്രാമ സന്ദർശനം തുടങ്ങിയ സംരംഭങ്ങളിലൂടെ ഓഫീസർ ട്രെയിനികളെ  ഒരു പൊതുസേവകനാക്കി മാറ്റുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്.  ഓഫീസർ ട്രെയിനികൾ വിദൂര/അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങൾ സന്ദർശിച്ച് ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കി. തുടർച്ചയായ ഗ്രേഡഡ് ലേണിംഗ്, സെൽഫ് ഗൈഡഡ് ലേണിംഗ് എന്നീ തത്വങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് പാഠ്യപദ്ധതിക്ക് മോഡുലാർ സമീപനം സ്വീകരിച്ചിട്ടുള്ളത് . ആരോഗ്യ പരിശോധനകൾക്ക് പുറമേ, 'പരീക്ഷാഭാരമുള്ള വിദ്യാർത്ഥി'യെ 'ആരോഗ്യമുള്ള യുവജന സിവിൽ സർവീസ്' ആയി മാറ്റുന്നതിന് പിന്തുണ നൽകുന്നതിനായി ഫിറ്റ്നസ് ടെസ്റ്റുകളും നടത്തി. 488 ഓഫീസർ ട്രെയിനികൾക്കും ക്രാവ് മാഗയിലും മറ്റ് വിവിധ കായിക ഇനങ്ങളിലും ഫസ്റ്റ് ലെവൽ പരിശീലനം നൽകി.
ND
*****


(Release ID: 1806788) Visitor Counter : 208