ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 32,811 പേർ; ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.08% ശതമാനം

Posted On: 16 MAR 2022 9:18AM by PIB Thiruvananthpuram

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 32,811 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.08% ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,876 പേർക്കാണ്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,884 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,50,055 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.72%.

 

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിൽ 7,52,818 പരിശോധനകൾ നടത്തി. 78.05 കോടിയിൽ അധികം (78,05,06,974) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

 

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.44 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.38 ശതമാനമാണ്.

 

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 180.60 കോടി (1,80,60,93,107) കടന്നു. 2,11,93,183 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

***



(Release ID: 1806437) Visitor Counter : 200