ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 33,917 ആയി കുറഞ്ഞു ; മൊത്തം സജീവ കേസുകളുടെ 0.08% ആണിത്‌


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,568 പേര്‍ക്ക്

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 180.40 കോടി കവിഞ്ഞു

രോഗമുക്തി നിരക്ക് നിലവില്‍ 98.72%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.46 %

Posted On: 15 MAR 2022 9:49AM by PIB Thiruvananthpuram

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 33,917 ആയി കുറഞ്ഞു. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.08 ശതമാനമാണ്.  

ദേശീയ രോഗമുക്തി നിരക്ക് 98.72 % ആണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,722 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,46,171ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,568 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,01,773 പരിശോധനകള്‍ നടത്തി. ആകെ 77.97 കോടിയിലേറെ (77,97,54,156) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പ്രതിവാര, പ്രതിദിന രോഗസ്ഥിരീകരണ നിരക്കുകളിലും തുടർച്ചയായ കുറവുവുണ്ടായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.46 ശതമാനവും
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.37 ശതമാനവുമാണ്. 

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 180.40 കോടി (1,80,40,28,891) പിന്നിട്ടു. 2,11,52,628 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,02,731
രണ്ടാം ഡോസ് 99,85,923
കരുതല്‍ ഡോസ് 43,21,775

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,11,615
രണ്ടാം ഡോസ് 1,74,80,218
കരുതല്‍ ഡോസ് 65,82,840

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 5,59,68,909
രണ്ടാം ഡോസ്  3,43,09,111

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,34,55,646
രണ്ടാം ഡോസ് 45,64,67,364

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,25,55,219
രണ്ടാം ഡോസ് 18,30,29,983

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,66,05,098
രണ്ടാം ഡോസ്   11,39,94,240
കരുതല്‍ ഡോസ് 1,04,58,219

കരുതല്‍ ഡോസ്  2,13,62,834

ആകെ 1,80,40,28,891

ND 



(Release ID: 1806043) Visitor Counter : 153