ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

2030-ഓടെ മാതൃ മരണ അനുപാതം (എംഎംആർ) 70/ലക്ഷം ആയി കുറയ്ക്കുക എന്ന എസ്ഡിജി ലക്ഷ്യത്തിനരികിൽ ഇന്ത്യ

Posted On: 14 MAR 2022 2:42PM by PIB Thiruvananthpuram

രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാതൃമരണ അനുപാതം-എംഎംആറിനെക്കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിൻ പ്രകാരം ഇന്ത്യയുടെ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞു ഒരു സുപ്രധാന നേട്ടം കൈവരിച്ചു.

2016-18ൽ 113 ആയിരുന്ന അനുപാതം 2017-19ൽ 103 ആയി കുറഞ്ഞു (8.8% കുറവ്)

2014-2016-ൽ 130, 2015-17-ൽ 122, 2016-18-ൽ 113, 2017-19-ൽ 103 എന്നിങ്ങനെ മാതൃമരണ നിരക്ക് ക്രമേണ കുറയുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുന്നു.

ഇതോടെ, 2020-ൽ മാതൃമരണ അനുപാതം 100/ലക്ഷം ജനനമെന്ന ദേശീയ ആരോഗ്യ നയത്തിന്റെ (NHP) ലക്ഷ്യം കൈവരിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ. 2030-ഓടെ മാതൃമരണ അനുപാതം (എംഎംആർ) 70/ ലക്ഷം ജനനം ആയി കുറയ്ക്കുക എന്ന സുസ്ഥിര വികസനലക്ഷ്യത്തിലേക്ക് അടുക്കുന്നു.

സുസ്ഥിര വികസന ലക്ഷ്യം (SDG) നേടിയ സംസ്ഥാനങ്ങളുടെ എണ്ണം ഇപ്പോൾ 5 ൽ നിന്ന് 7 ആയി ഉയർന്നു - കേരളം (30), മഹാരാഷ്ട്ര (38), തെലങ്കാന (56), തമിഴ്നാട് (58), ആന്ധ്രാപ്രദേശ് (58), ജാർഖണ്ഡ് (61), ഗുജറാത്ത് (70).

മൂന്ന് സംസ്ഥാനങ്ങളിൽ (കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്) - മാതൃമരണ അനുപാതത്തിൽ 15%-ലധികം ഇടിവ് ഉണ്ടായപ്പോൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിൽ നിരക്ക്‌ 10-15% ഇടയിൽ കുറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ 5-10% കുറവ് രേഖപ്പെടുത്തി.

പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളിൽ എംഎംആർ വർധിച്ചു.

 

***



(Release ID: 1805842) Visitor Counter : 385