ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും ദേശീയ അലര്‍ജി- പകര്‍ച്ചവ്യാധി ഇന്‍സ്റ്റിറ്റ്യൂട്ടും യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 09 MAR 2022 1:34PM by PIB Thiruvananthpuram

ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും (ഐസിഎംആര്‍), ദേശീയ അലര്‍ജി- പകര്‍ച്ചവ്യാധി ഇന്‍സ്റ്റിറ്റ്യൂട്ടും (എന്‍ഐഎഐഡി) യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം 1961 ലെ കേന്ദ്ര നിയമം രണ്ടാം പട്ടിയെിലെ (ബിസിനസ്സ് ഇടപാട്) ചട്ടം 7(ഡി)(ഐ) പ്രകാരമാണ് ധാരണാപത്രം.

 ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങള്‍:

 അടിസ്ഥാനപരവും പ്രായോഗികവുമായ നൂതന ഗവേഷണം, എപ്പിഡെമിയോളജി, മോളിക്യുലാര്‍ ബയോളജി, മെഡിക്കല്‍ എന്റമോളജി എന്നിവയുള്‍പ്പെടെ, എന്നാല്‍ അതില്‍ മാത്രം പരിമിതപ്പെടുത്താതെ, ശാസ്ത്രീയ മേഖലയില്‍ ഐസിഎംആറിന്റെ  ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ ട്യൂബര്‍കുലോസിസ് (എന്‍ഐആര്‍ടി) ലാണ് പ്രാഥമിക സഹകരണം. പാരാസൈറ്റോളജി, ഇമ്മ്യൂണോളജി, മെഡിസിന്‍, മൈക്രോബയോളജി, വൈറോളജി, ഉഷ്ണമേഖലാ പകര്‍ച്ചവ്യാധികള്‍, അലര്‍ജി രോഗങ്ങള്‍ എന്നിവ തടയുന്നതിനും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള സാങ്കേതികതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 ക്ഷയം, അണുബാധകള്‍, എച്ച്‌ഐവി/എയ്ഡ്‌സ്, അലര്‍ജി രോഗങ്ങള്‍, രോഗപ്രതിരോധ വ്യവസ്ഥ രോഗങ്ങള്‍, മറ്റ് ഉയര്‍ന്നുവരുന്നതും വീണ്ടും ഉയര്‍ന്നുവരുന്നതുമായ രോഗാണുക്കള്‍, പങ്കിട്ട ശാസ്ത്രീയ താല്‍പ്പര്യമുള്ള മറ്റ് രോഗങ്ങള്‍ എന്നിവ സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 സാമ്പത്തിക പ്രത്യാഘാതങ്ങള്‍:

 വിഭവങ്ങളുടെ ലഭ്യതയെ ആശ്രയിച്ച് ഈ ധാരണാപത്രത്തിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റും ധനസഹായം നല്‍കിയേക്കും. വ്യക്തിഗത പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായതും പതിവു കീഴ്വഴക്കങ്ങള്‍ക്ക് അനുസൃതമായി, ഗവണ്‍മെന്റ്, ഇതര, സ്വകാര്യ മേഖല, ഫൗണ്ടേഷന്‍, മറ്റ് സ്രോതസ്സുകള്‍ എന്നിവയില്‍ നിന്ന് അധിക ധനസഹായവും സജീവ പങ്കാളിത്തവും തേടാം. സംയുക്തമായി അംഗീകരിച്ച, സഹകരിച്ചുള്ള ഗവേഷണ പദ്ധതികളുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും വ്യക്തിഗത, അംഗീകൃത ബജറ്റുകളെ അടിസ്ഥാനമാക്കി ഫണ്ട് ചെലവഴിക്കാം.

 ഈ ധാരണാപത്രം അനുസരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അതത് കക്ഷികളുടെ രാജ്യങ്ങളില്‍ നിലവിലുള്ള ബാധകമായ നിയമങ്ങള്‍, ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍, നയങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായിരിക്കും. കൂടാതെ ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും ഫണ്ടുകളുടെയും ലഭ്യതയ്ക്ക് വിധേയമായിരിക്കും.

 തൊഴില്‍ സൃഷ്ടിക്കല്‍:

ഐസിഇആര്‍ പ്രോഗ്രാമില്‍ നിന്നുള്ള സഹകരണ ഗവേഷണ പദ്ധതികള്‍ക്ക് കീഴില്‍, കരാര്‍/ പദ്ധതി പ്രകാരം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍/ഗവേഷകര്‍/വിദ്യാര്‍ത്ഥികള്‍ എന്നിവരെ നിയമിക്കുന്നതിന്റെ വ്യാപ്തി, ടിബിയിലും മറ്റും ഉള്ള വിവിധ സാങ്കേതിക വിദ്യകള്‍/നൈപുണ്യ വികസനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ പഠിക്കാന്‍ അവരെ സഹായിക്കും.  #

 പശ്ചാത്തലം:

 ചെന്നൈയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ റിസര്‍ച്ച് (ഐസിഇആര്‍) സ്ഥാപിക്കുന്നതിനായി 2003ലാണ് ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന ഒപ്പുവെച്ചത്.  2008-ല്‍ ഇത് നീട്ടുകയും 2017-ല്‍ വീണ്ടും പുതുക്കുകയും ഇപ്പോള്‍ ധാരണാപത്രമായി പുതുക്കുകയും ചെയ്തു. ഇത് എന്‍ഐഎഐഡിയും ഐസിഎംആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ ട്യൂബര്‍കുലോസിസും (എന്‍ഐആര്‍ടി) തമ്മിലുള്ള പങ്കാളിത്തമാണ്.ഈ സഹകരണം 13-ലധികം ക്ലിനിക്കല്‍ പ്രോട്ടോക്കോളുകളെ പിന്തുണച്ചിട്ടുണ്ട്, ഹെല്‍മിന്‍ത്ത് അണുബാധയുടെ രോഗപ്രതിരോധശാസ്ത്രത്തെക്കുറിച്ച് ഒരു ഗാഹ്യം വളര്‍ത്തിയെടുക്കാന്‍ സഹായിച്ചു, ക്ഷയരോഗത്തിനെതിരായ രോഗപ്രതിരോധ പ്രതികരണത്തില്‍ ഡയബെറ്റിസ് മെലിറ്റസിന്റെ ഫലങ്ങള്‍ വിശദീകരിച്ചു, പോഷകാഹാരക്കുറവും ക്ഷയരോഗവും മനസിലാക്കാനും ഹെല്‍മിന്‍ത്ത് അണുബാധയുടെ ഫലങ്ങള്‍, രോഗപ്രതിരോധ പ്രതികരണത്തില്‍ സെറോപോസിറ്റിവിറ്റി മുതലായവയിലും നിരവധി പഠനങ്ങള്‍ നടത്തി.

 

***



(Release ID: 1804403) Visitor Counter : 174