പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും യുക്രെയ്‌ൻ വിഷയം ചർച്ച ചെയ്ത്
प्रविष्टि तिथि:
08 MAR 2022 9:44PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ. മാർക്ക് റുട്ടെയും തമ്മിൽ ഫോണിൽ സംസാരിച്ചു.
ഇരു നേതാക്കളും യുക്രെയ്‌നിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും യുക്രെയ്‌നിലെ മാനുഷിക സാഹചര്യം തുടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു.
ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യർത്ഥന പ്രധാനമന്ത്രി മോദി ആവർത്തിച്ചു. റഷ്യയും യുക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും നേരത്തെയുള്ള പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.
സംഘട്ടന മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിലെ പുരോഗതിയെക്കുറിച്ചും ദുരിതബാധിതർക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തര ദുരിതാശ്വാസ സാമഗ്രികളുടെ രൂപത്തിൽ ഇന്ത്യയുടെ സഹായം സംബന്ധിച്ചും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി റുട്ടെയെ അറിയിച്ചു.
2021 ഏപ്രിലിൽ പ്രധാനമന്ത്രി റുട്ടേയുമായുള്ള തന്റെ വെർച്വൽ ഉച്ചകോടി പ്രധാനമന്ത്രി അനുസ്മരിക്കുകയും പ്രധാനമന്ത്രി റുട്ടെയെ എത്രയും വേഗം ഇന്ത്യയിൽ സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
-ND-
(रिलीज़ आईडी: 1804170)
आगंतुक पटल : 181
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada