പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2020, 2021 വര്‍ഷങ്ങളിലെ നാരീശക്തി പുരസ്‌കാരജേതാക്കളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി


പുരസ്‌കാരജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു; രാജ്യത്തിനും സമൂഹത്തിനും അവര്‍ സംഭാവനയേകുന്നുവെന്നും പ്രധാനമന്ത്രി

നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സേവനമനോഭാവവും പുത്തന്‍ ആശയങ്ങളുമുണ്ട്: പ്രധാനമന്ത്രി

'ഏവരുടെയും പ്രാര്‍ഥന'യില്‍ നടപടികളൊരുക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധചെലുത്തി: പ്രധാനമന്ത്രി

തങ്ങളെ കേള്‍ക്കുന്നതിനായി രാജ്യത്തെ സമുന്നതനേതൃത്വം വേദിയൊരുക്കിയതിനു പുരസ്‌കാരജേതാക്കള്‍ പ്രധാനമന്ത്രിക്കു നന്ദിപറഞ്ഞു

Posted On: 07 MAR 2022 8:12PM by PIB Thiruvananthpuram

2020, 2021 വര്‍ഷങ്ങളിലെ നാരീശക്തി പുരസ്‌കാരജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഇന്ന് ലോക് കല്യാണ്‍ മാര്‍ഗിലായിരുന്നു പരിപാടി. സ്ത്രീശാക്തീകരണത്തിനായി പ്രധാനമന്ത്രി നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ ആശയവിനിമയം.

പുരസ്‌കാരജേതാക്കളുടെ മഹദ്പ്രവൃത്തികളെ പ്രധാനമന്ത്രി പ്രശംസിച്ചു. അവര്‍ സമൂഹത്തിനും രാജ്യത്തിനും സംഭാവനയേകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ സേവനമനോഭാവമുള്ളപ്പോഴും പുത്തന്‍ ആശയങ്ങളും അതില്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ വ്യക്തിമുദ്ര പതിപ്പിക്കാത്ത ഒരു മേഖലയും ഇപ്പോഴില്ല. അവര്‍ രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അത്തരം സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിയുന്ന നയങ്ങള്‍ക്കു രൂപംനല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങളില്‍തന്നെ എല്ലാ സ്ത്രീകളും തീരുമാനമെടുക്കലിന്റെ ഭാഗമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതു പ്രധാനമാണ്. അത് അവരുടെ സാമ്പത്തികശാക്തീകരണത്തിന്റെ ഫലമായി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ആസാദി കാ അമൃത്' മഹോത്സവവേളയില്‍ 'ഏവരുടെയും പ്രാര്‍ഥന'യില്‍ നടപടി സ്വീകരിക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധചെലുത്തുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. പ്രാദേശികതയ്ക്കായി ശബ്ദമുയര്‍ത്തല്‍ എന്നതുപോലെ, ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളുടെ വിജയം, സ്ത്രീകളുടെ സംഭാവനയെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളെ കേള്‍ക്കുന്നതിനായി രാജ്യത്തെ സമുന്നതനേതൃത്വം വേദിയൊരുക്കിയതിനു പുരസ്‌കാരജേതാക്കള്‍ പ്രധാനമന്ത്രിക്കു നന്ദിപറഞ്ഞു. പ്രധാനമന്ത്രിയെ കാണാനും സംവദിക്കാനും അവസരം ലഭിച്ചതു തങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഉദ്യമങ്ങളില്‍ ഗവണ്‍മെന്റ് നല്‍കിയ വലിയ സഹായങ്ങളെ അവര്‍ പ്രകീര്‍ത്തിച്ചു. ഇതുവരെയുള്ള യാത്രയെക്കുറിച്ചും ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ വിശദമായി സംസാരിച്ചു. പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ടു നിരവധി നിര്‍ദേശങ്ങളും അവര്‍ സമര്‍പ്പിച്ചു.

 

***


(Release ID: 1803733) Visitor Counter : 160