രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് നാല് ദിവസത്തെ ഇൻഡോ-പസഫിക് മിലിട്ടറി ഹെൽത്ത് എക്സ്ചേഞ്ച് സമ്മേളനം വിർച്യുലായി ഉദ്ഘാടനം ചെയ്തു

Posted On: 07 MAR 2022 1:36PM by PIB Thiruvananthpuram

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2022 മാർച്ച് 07 ന്, ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസും (AFMS) യുഎസ് ഇൻഡോ-പസഫിക് കമാൻഡും (USINDOPACOM) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന നാല് ദിവസത്തെ ഇൻഡോ-പസഫിക് മിലിട്ടറി ഹെൽത്ത് എക്‌സ്‌ചേഞ്ച് (IPMHE) സമ്മേളനം വിർച്യുലായി ഉദ്ഘാടനം ചെയ്തു.

ഏതൊരു സൈന്യ വിഭാഗത്തിനും വൈദ്യസേവനമെന്നത് ഒരു പ്രധാന സ്തംഭമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു. സൈന്യത്തിൽ തങ്ങളുടെ ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നത് കൂടാതെ, പ്രകൃതി ദുരന്തങ്ങളിലും മനുഷ്യനിർമിത ദുരന്തങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും വിലപ്പെട്ട രണ്ടാമത്തെ പ്രതികരണ സേന വൈദ്യസേവന വിഭാഗം ആണെന്നും അതിന് അവർ സദാ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

2022 മാർച്ച് 10 വരെ തുടരുന്ന കോൺഫറൻസ് സൈനിക വൈദ്യശാസ്ത്ര മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ദൗത്യങ്ങളിൽ/യുദ്ധ രംഗത്തെ വൈദ്യ പരിരക്ഷ, ട്രോപ്പിക്കൽ മെഡിസിൻ, ഫീൽഡ് സർജറി, ഫീൽഡ് അനസ്തേഷ്യ, നാവിക-വ്യോമ മേഖലയിലെ അടിയന്തര വൈദ്യസേവന ആവശ്യങ്ങൾ തുടങ്ങി നിരവധി പ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.

 

ഇന്ത്യക്കാരും 38-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികളുമടക്കം 600-ലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കോൺഫറൻസിന്റെ സഹ-ആതിഥേയത്വത്തിനായി USINDOPACOM-ന്റെ സംഘാടക സമിതിയിൽ നിന്നുള്ള 20 അംഗ പ്രതിനിധി സംഘം ന്യൂ ഡൽഹിയിലുണ്ട്.

 

*** 


(Release ID: 1803621) Visitor Counter : 202